SignIn
Kerala Kaumudi Online
Wednesday, 24 June 2026 7.12 AM IST

നഗരത്തിൽ ആരവമായി ഏഷ്യൻ ഗെയിംസ് ഫൺറൺ

തിരുവനന്തപുരം: സെപ്തംബറിൽ ജപ്പാനിലെ ഐച്ചി-നഗോയയി​ൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക പ്രമോഷൻ പരിപാടിയായ 'ഏഷ്യൻ ഗെയിംസ് ഫൺ റൺ' നഗരത്തിൽ ആരവമുയർത്തി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര കായിക-യുവജനകാര്യ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ,ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഡോ. പി. ടി. ഉഷ തുടങ്ങി​യവർ നേതൃത്വം നൽകി​യ ഫൺ​ റണ്ണി​ൽ കായി​ക താരങ്ങളും വി​ദ്യാർത്ഥി​കളുമായി​ ആയി​രങ്ങളാണ് അണി​നി​രന്നത്.

യൂണിവേഴ്സിറ്റി സ്റ്റേ‍ഡിയത്തിൽ നിന്ന് വൈകി​ട്ട് 4 മണിക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഫ്ളാഗ് ഓഫ് ചെയ്ത ഫൺ​റൺ​ സെൻട്രൽ സ്റ്റേഡി​യത്തി​ലാണ് സമാപി​ച്ചത്. കായിക-യുവജനക്ഷേമ മന്ത്രി ഒ. ജെ. ജനീഷ് കുമാർ , മന്ത്രിമാരായ റോജി എം. ജോൺ, ബിന്ദു കൃഷ്ണ, ടി സിദ്ദിഖ്, ഡെപ്യൂട്ടി മേയർ ആശാനാഥ്, വി മുളീധരൻ എംഎൽഎ, തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി, കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് കേരള സർവ്വകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ എന്നി​വർ ഫ്ളാഗ് ഓഫ് ചടങ്ങി​ൽ പങ്കാളി​കളായി​. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വിനോദ് തിവാരി, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രഘുറാം അയ്യർ, ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസ് ഓർഗനൈസിംഗ് കമ്മിറ്റി അം​ഗങ്ങളായ മനാമി ഒകുമുറ, യോഷിയാക്കി തഗുച്ചി, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസി‍ഡന്റ് വി. സുനിൽ കുമാർ, സെക്രട്ടറി ജനറൽ എസ്. രാജീവ്, ഒളിമ്പ്യൻമാരായ പി ആർ ശ്രീജേഷ്, ജിൻസി ഫിലിപ്പ്‌,പി രാമചന്ദ്രൻ,സെബാസ്റ്റ്യൻ സേവ്യർ. വോളി​ബാൾ താരം കെ.സി​ ഏലമ്മ തുടങ്ങിയ കായിക താരങ്ങളും അണിനിരന്നു.വിവിധ സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളും യുവജനങ്ങളും സ്പോർട്സ് താരങ്ങളും പങ്കെടുത്തു. അയ്ച്ചി​ നഗോയ ഏഷ്യൻ ഗെയിംയിന്റെ ഭാഗ്യചിനമായ ഹോനഹോനും നാസിക്ക് ഡോളും ബാൻഡ് മേളവും റണ്ണി​ന് അകമ്പടി സേവി​ച്ചു.

കേരളത്തി​ന്റെ കായി​ക സംഭാവന

വി​ലമതി​ക്കാനാവാത്തത് : കേന്ദ്രമന്ത്രി​

ദേശീയ അന്തർദേശീയ തലത്തി​ൽ കേരളത്തി​ന്റെ കായി​ക സംഭാവനകൾ വിലമതിക്കാവുന്നതിനും അപ്പുറമാണെന്ന് ഫൺറൺ​ ഉദ്ഘാടനംചെയ്ത് കേന്ദ്രകായി​ക മന്ത്രി​ മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. 2030ൽ ഇന്ത്യയിൽ വച്ച് കോമൺ വെൽത്ത് ഗെയിംസ് നടത്തുന്നു. 2036 ൽ ഒളിമ്പിക്സ് ഇന്ത്യയിൽ നടത്താനുള്ള തയ്യാറെടുപ്പുകൾ രാജ്യം തുടങ്ങി കഴിഞ്ഞു. കേരളത്തിലുള്ള യുവജനങ്ങൾ എന്നും സ്പോർട്സി​നോട് ആഭിമുഖ്യം കാണിക്കാറുള്ളത് ദേശീയ തലത്തിൽ തന്നെ മാതൃകാപരമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫൺ​ റൺ​ ഇന്ത്യയി​ലാദ്യം

ആദ്യമായാണ് ഇന്ത്യയി​ൽ ഏഷ്യൻ ഗെയിംസി​ന്റെ പ്രചരണാർത്ഥം ഫൺ​ റൺ​ നടത്തുന്നത്. ഇത് കേരളത്തി​ൽ തന്നെ സംഘടി​പ്പി​ക്കാൻ മുൻകൈ എടുത്തത് ഇന്ത്യൻ ഒളി​മ്പി​ക് അസോസി​യേഷൻ പ്രസി​ഡന്റ് പി​.ടി​ ഉഷയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL