SignIn
Kerala Kaumudi Online
Wednesday, 24 June 2026 7.13 AM IST

നഗരസഭയിൽ കൗൺസിൽ യോഗം നടന്നിട്ട് 42 ദിവസം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിൽ യോഗം ചേർന്നിട്ട് 42 ദിവസം പിന്നിട്ടു. മേയ്‌ 12ന്‌ ശേഷം യോഗം വിളിക്കാതെ ഭരണസമിതി

നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. കാപ്പാക്കേസിൽ ജയിലിലായ ബി.ജെ.പി ക‍ൗൺസിലർ സുഗതനെ സംരക്ഷിക്കാനാണ് ക‍ൗൺസിൽ യോഗം നീട്ടുന്നതെന്നാണ് ആരോപണം.

വധശ്രമക്കേസിൽ ഒളിവിലായിരുന്ന സുഗതൻ തുടർച്ചയായ രണ്ട്‌ ക‍ൗൺസിലിൽ ഹാജാരായിരുന്നില്ല. ഇനിയൊരു ക‍ൗൺസിലിൽ കൂടി പങ്കെടുക്കാതിരുന്നാൽ മുനിസിപ്പാലിറ്റി നിയമപ്രകാരം അംഗത്തെ അയോഗ്യനാക്കേണ്ടി വരും. ഇത് ബി.ജെ.പിക്ക് കനത്ത വെല്ലുവിളിയാണ്. ഇതുകാരണം യോഗം നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് പ്രതിപക്ഷം പറയുന്നത്.

ഒരു സ്വതന്ത്ര അംഗത്തിന്റെ സഹായത്തോടെയാണ് ബി.ജെ.പി കോർപ്പറേഷൻ ഭരിക്കുന്നത്. മഴക്കെടുതി,തെരുവുനായശല്യം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ അടിയന്തര ക‍ൗൺസിൽ വിളിക്കണമെന്ന്‌ പ്രതിപക്ഷ ക‍ൗൺസിലർമാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ക‍ൗൺസിൽ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്‌ എൽ.ഡി.എഫും യു.ഡി.എഫും മേയർക്കും സെക്രട്ടറിക്കും കത്തുനൽകിയിട്ടും ഭരണസമിതി മൗനം പാലിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL