
കോഴഞ്ചേരി :മൺസൂൺ മത്സ്യ സമൃദ്ധി പ്രകാരം തിരുവല്ല മൽസൃ ഭവന്റെ നേതൃത്വത്തിൽ മത്സ്യകൃഷി വിളവെടുപ്പ് നടത്തി. അയിരൂർ ഗ്രാമപഞ്ചായത്തിലെ വർഗീസ് തയ്യിൽ എന്ന കർഷകന്റെ ജനകീയ മത്‍സ്യകൃഷി പദ്ധതിയിലുൾപ്പെട്ട പടുതാക്കുളം യൂണിറ്റിൽ ആണ് വിളവെടുപ്പ് നടന്നത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിവേലിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രേണുക സജികുമാർ , ലിസി ശാമുവേൽ , മത്സ്യഭവൻ ഓഫീസർ ശില്പ പ്രദീപ്, കോർഡിനേറ്റർ സുനിത,അക്വാകൾച്ചർ പ്രൊമോട്ടർ പുഷ്പ ശശികുമാർ, സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു. ആസാം വാള മത്സ്യത്തിന്റെ വിളവെടുപ്പും വിൽപ്പനയുമാണ് നടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |