SignIn
Kerala Kaumudi Online
Saturday, 13 June 2026 8.42 PM IST

പരിശീലനം പൂർത്തിയായി

train

പത്തനംതിട്ട : പതിനാറാമത് സെൻസസ് പ്രവർത്തനങ്ങളോടനുബന്ധിച്ച് ജില്ല , ചാർജുതല ഉദ്യോഗസ്ഥരുടെ പരിശീലനം പൂർത്തിയായി. ആറു ദിവസമായി രണ്ടു ബാച്ച് ഉദ്യോഗസ്ഥരുടെ പരിശീലനമാണ് നടത്തിയത്. സെൻസസ് ഡയറക്ടറേറ്റിലെ ഡേറ്റ പ്രൊസസിംഗ് അസിസ്റ്റന്റ് കെ.ശ്രീകുമാർ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ സി.കെ.കാർത്തിക എന്നിവർ ക്ലാസിന് നേതൃത്വം നൽകി. സെൻസസിന്റ പ്രധാന്യം, ചരിത്രം, സെൻസസ് മാനേജ്‌മെന്റ് ആൻഡ് മോണിറ്ററിംഗ് സിസ്റ്റം പോർട്ടൽ, ജില്ല , ചാർജുതല ഉദ്യോഗസ്ഥർ, എന്യൂമറേറ്റർമാർ, സൂപ്പർവൈസർമാർ എന്നിവരുടെ ചുമതല, വീടുകളുടെ പട്ടിക തയ്യാറാക്കൽ, സെൽഫ് എന്യൂമറേഷൻ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL