
ചിറ്റൂർ: പെരുമാട്ടി പാറക്കളം ജി.എം.എൽ.പി സ്‌കൂളിലെ 28 പ്രീപ്രൈമറി വിദ്യാർത്ഥികൾക്ക് ചിറ്റൂർ പ്രതികരണവേദിയുടെ നേതൃത്വത്തിൽ യൂണിഫോം വിതരണം നടത്തി. ചിറ്റൂർ പ്രതികരണവേദി പ്രസിഡന്റ് എ.ശെൽവൻ യൂണിഫോമുകൾ പി.ടി.എ പ്രസിഡന്റ് ജി.ആശിഷിന് കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ജി.ആശിഷ് അദ്ധ്യക്ഷനായി. ചിറ്റൂർ പ്രതികരണവേദി സെക്രട്ടറി എം.മജേഷ്, ഭാരവാഹികളായ ടി.വിനു, എം.ദേവദാസ്, എം.രാജകുമാരൻ എന്നിവർ പങ്കെടുത്തു. പ്രധാനാധ്യാപകൻ വി.വിനീഷ്, എസ്.മീന എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |