
എലിക്കുളം: എട്ട് ഏക്കറിലെ സമ്മിശ്രകൃഷിയിലെ വൈവിധ്യത്തിന് എലിക്കുളത്തെ മാതൃകാ യുവകർഷകയെ കുരുവിക്കൂട് തളിർ നാട്ടുചന്ത ആദരിച്ചു. തെങ്ങ്, ജാതി, കൊക്കോ, കുരുമുളക്, പച്ചക്കറികൾ, പഴവർഗ വിളകൾ, മീൻ കുളങ്ങൾ, തേനീച്ച വളർത്തൽ, മുയൽ വളർത്തൽ എന്നിവയിൽ മികവ് തെളിയിച്ച ചെങ്ങളം പന്തലാടിക്കൽ മഞ്ജു ടോണിയെയാണ് ആദരിച്ചത്. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് പുരസ്‌കാരം നൽകി. വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.ജയദീപ് പാറയ്ക്കൽ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സൂര്യാമോൾ, അസി.കൃഷിഓഫീസർ എ.ജെ.അലക്സ് റോയ്, നാട്ടുചന്ത പ്രസിഡന്റ് രാജു അമ്പലത്തറ, സെക്രട്ടറി വിത്സൻമാത്യു പാമ്പൂരിക്കൽ, ട്രഷറർ മോഹനകുമാർ, വൈസ് പ്രസിഡന്റ് ഔസേപ്പച്ചൻ ഞാറയ്ക്കൽ, ജോ.സെക്രട്ടറി പി.കെ.ശശിധരൻ പാമ്പാടിയാത്ത് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |