
ഐങ്കൊമ്പ്: അംബിക വിദ്യാഭവനിൽ അദ്ധ്യാപക രക്ഷാകർത്തൃ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് യോഗവും രക്ഷിതാക്കൾക്കായുള്ള ബോധവത്കരണ ക്ലാസും നടത്തി.
അംബിക എജ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് വി.എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാതൃസമിതി പ്രസിഡന്റ് ഡോ.അഞ്ജലി ശ്രീകാന്ത് അദ്ധ്യക്ഷയായി. പ്രിൻസിപ്പൽ പ്രദീഷ് സി.എസ്. വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും അവതരിപ്പിച്ചു. പി.ടി.എ. പ്രഖ്യാപനം മാനേജർ ടി.എൻ.സുകുമാരൻ നായർ നിർവഹിച്ചു. പുതിയ ഭാരവാഹികളായി കേണൽ കെ.എൻ.വി. ആചാര്യ (ക്ഷേമസമിതി പ്രസിഡന്റ്), ഡോ.അഞ്ജലി ശ്രീകാന്ത്(മാതൃസമിതി പ്രസിഡന്റ്), അമല ഗോപു(ശിശു വാടിക പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു. ഡോ.ശ്രീനാഥ് കാര്യാട്ട് രക്ഷിതാക്കൾക്കായി ക്ലാസ് നയിച്ചു. ട്രസ്റ്റ് വൈസ് പ്രസിഡന്റ് ഡി.ചന്ദ്രൻ സ്വാഗതവും മാതൃസമിതി സെക്രട്ടറി വിജിത വി.കുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |