SignIn
Kerala Kaumudi Online
Wednesday, 24 June 2026 7.14 AM IST

ആഗോള ലഹരിവിരുദ്ധ ദിനാചരണത്തിന് പാലാ രൂപതയിൽ ഒരുക്കങ്ങളായി

പാലാ: ആഗോള ലഹരിവിരുദ്ധ ദിനാചരണത്തിന് പാലാ രൂപതയിൽ ഒരുക്കങ്ങളായി. ലഹരിവിരുദ്ധ ദിനമായ 26ന് മുന്നോടിയായി പാലാ രൂപതാ കെ.സി.ബി.സി. ടെമ്പറൻസ് കമ്മീഷൻ ഇന്ന് ത്രൈമാസാചരണ പരിപാടികൾക്ക് തുടക്കം കുറിക്കും. ഇന്ന് രാവിലെ 11ന് പാലാ ചാവറ സി.എം.ഐ.പബ്ലിക് സ്‌കൂളിൽ നടക്കുന്ന സമ്മേളനം ജോസ് കെ.മാണി എം.പി. ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സി. ടെമ്പറൻസ് കമ്മീഷൻ സംസ്ഥാന സെക്രട്ടറിയും രൂപതാ പ്രസിഡന്റുമായ പ്രസാദ് കുരുവിള അദ്ധ്യക്ഷനാകും.

ജില്ലാ പൊലീസ് ചീഫ് കെ.എം.സാബു മാത്യു ഐ.പി.എസ് മുഖ്യാതിഥിയായിരിക്കും. രൂപതാ വികാരി ജനറാൾ ഫാ.സെബാസ്റ്റ്യൻ വേത്താനത്ത്, മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം, പ്രിൻസിപ്പൽ ഫാ.സാബു കൂടപ്പാട്ട് സി.എം.ഐ, കോട്ടയം റീജണൽ ഡയറക്ടർ ഫാ.ജേക്കബ് വെള്ളമരുതുങ്കൽ, സാബു എബ്രാഹം എന്നിവർ സംസാരിക്കും. ആന്റണി മാത്യു, ജോസ് കവിയിൽ എന്നിവർ നേതൃത്വം നൽകും. ചാവറ സി.എം.ഐ.പബ്ലിക് സ്‌കൂൾ ആതിഥേയത്വം വഹിക്കും. ത്രൈമാസാചരണ പരിപാടികളുടെ ദീപശിഖ പോലീസ് ചീഫ് രൂപതാ ഡയറക്ടർക്ക് കൈമാറി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടർന്ന് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളനികൾ, തൊഴിൽ മേഖലകൾ എന്നിവിടങ്ങളിലൂടെ ലഹരിവിരുദ്ധ പ്രതിജ്ഞ, സന്ദേശം, കോർണർ യോഗങ്ങൾ, പൊതുയോഗങ്ങൾ എന്നിവ സംഘടിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL