
വൈക്കം: വൈക്കം റോട്ടറി ക്ലബ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എസ്.ഡി.സുരേഷ് ബാബുവിന് ചെമ്പിലയൻ ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. സമ്മേളനം ജില്ലാ പഞ്ചായത്തംഗം എൻ.കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. ചെമ്പ് ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡന്റും ചെമ്പിലരയൻ ബോട്ട് ക്ലബ്ബിന്റെ പ്രസിഡന്റുമായ എസ്.ഡി.സുരേഷ് ബാബുവിനെ ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.സണ്ണി പൊന്നാടയണിയിച്ചു. ജില്ലാ പഞ്ചായത്തംഗം എൻ.കെ.രാജേഷ് മൊമെന്റോ നൽകി. ബോട്ട് ക്ലബ്ബ് സെക്രട്ടറി കെ.കെ.രമേശൻ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ കെ.എസ്.രത്നാകരൻ സ്വാഗതം പറഞ്ഞു. സി.ബി.സി ചീഫ് കോഓർഡിനേറ്റർ കുമ്മനം അഷ്റഫ് മുഖ്യപ്രസംഗം നടത്തി. യോഗത്തിൽ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.എൻ.സിബി, പി.എസ്.പുഷ്പമണി, ദേവി കൃഷ്ണ, റഷീദ് മങ്ങാടൻ, ദീപു, പ്രിയ ഷിജു, ചിത്രമോഹൻ, ഷെർലി ബിനു, രാജി പ്രശാന്ത് ബോട്ട് ക്ലബ്ബ് ഭാരവാഹികളായ കെ.ജെ.പോൾ ചുമ്മാരുപറമ്പിൽ, അബ്ദുൽ ജലീൽ, പി.എ.രാജപ്പൻ, പി.കെ.വേണുഗോപാൽ, ഐജു.എം.ജേക്കബ്, ജോർജ് വാരനാട്ട് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |