SignIn
Kerala Kaumudi Online
Wednesday, 24 June 2026 7.13 AM IST

ആദിത് അരെ വാഹ്!

adith

കുമരകം: സൗത്ത് ഏഷ്യൻ ത്രോബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ വിജയശില്‌പിയായത് കുമരകം സ്വദേശി അദിത് കെ.ഗിരി. കുമരകം ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായ അദിത്, ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കുമരകം കാട്ടകശേരിൽ വീട്ടിൽ ഗിരീഷിന്റെയും അജിതയുടെയും മകനാണ്. സ്‌കൂളിലെ കായിക അദ്ധ്യാപകനായ പി.ടി ഹരിയുടെ കീഴിലാണ് പരിശീലനം. അദിത്തിനെ അനുമോദിക്കുന്നതിനായി സ്‌കൂൾ അങ്കണത്തിൽ ചേർന്ന യോഗത്തിൽ ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റ് എ.കെ ജയപ്രകാശ് താരത്തിന് ക്യാഷ് അവാർഡ് നൽകി ആദരിച്ചു. പ്രിൻസിപ്പൽ എസ്.സുനിമോൾ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ആക്ടിംഗ് സെക്രട്ടറി കെ.ആർ ദിലീപ്, ഹെഡ്മിസ്ട്രസ് സുജാ പി.ഗോപാൽ, പി.ടി.എ മുൻ പ്രസിഡന്റ് വി.സി അഭിലാഷ് എന്നിവർ പങ്കെടുത്തു. എ.ടി ബാബു സ്വാഗതവും ധനലാൽ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL