SignIn
Kerala Kaumudi Online
Wednesday, 24 June 2026 7.13 AM IST

കുമാരനാശാന്റെ ജന്മഗൃഹം: സാംസ്‌കാരിക വകുപ്പ് ഏറ്റെടുക്കണം

കോട്ടയം: മഹാകവി കുമാരനാശാന്റെ ജന്മഗൃഹമായ കായിക്കരയിലെ തൊമ്മൻവിളാകവും സ്ഥിതി ചെയ്യുന്ന സ്ഥലവും സംസ്ഥാന സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് ആർ.ശങ്കർ സാംസ്‌കാരിക വേദി ആവശ്യപ്പെട്ടു. സ്ഥലം അനധികൃതമായി കയ്യേറി മീൻചന്ത സ്ഥാപിച്ചവരെ ഒഴിപ്പിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോട്ടയം ഗാന്ധി സ്റ്റഡി സെന്റർ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ വേദി പ്രസിഡന്റ് എം.എസ് സാബു അധ്യക്ഷത വഹിച്ചു. ഡോ.കെ.സുബ്രഹ്മണ്യം, പി.ജി ഗോപാലകൃഷ്ണൻ, എം.ബി സുകുമാരൻ നായർ, എ.കെ ജോസഫ്, കെ.എൻ വേണു, വി.എം ശശി, ബൈജു മാറാട്ടുകുളം, കെ.സി ദിലീപ് കുമാർ, കെ.എൻ കൃഷ്ണൻ നമ്പൂതിരി, ജാൻസി തോമസ്, പ്രബോധ് ചങ്ങനാശേരി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL