
ഒളശ്ശ: നമ്പർ എസ്.എൻ.ഡി.പി യോഗം 3496-ാം നമ്പർ ഒളശ്ശ ശാഖാ മുൻ വൈസ് പ്രസിഡന്റ്, ശാഖാ കമ്മറ്റിയംഗം, ശാഖാപഞ്ചായത്ത് കമ്മറ്റിയംഗം, കുടുംബയോഗം കൺവീനർ, ഗുരുദേവ പ്രഭാഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ച ഒ.എം.തങ്കപ്പന്റെ നിര്യാണത്തിൽ അനുസ്മരണ സമ്മേളനം നടത്തി. ഒളശ്ശ ശാഖാ പാർത്ഥനാ ഹാളിൽ നടന്ന സമ്മേളത്തിൽ ശാഖാ പ്രസിഡന്റ് ഷൈജു ശിവൻ അദ്ധ്യക്ഷതവഹിച്ചു. അയ്മനം മേഖലാ കൺവീനർ ശ്യാംജി, ഏ.ബി. പ്രസാദ്‌കുമാർ, 1919-ാം നമ്പർ അയ്മനം ശാഖാ പ്രസിഡന്റ് പ്രസന്നൻ, 782-ാം ശാഖാ പ്രസിഡന്റ് ഷാജിമോൻ, പരിപ്പ് ശാഖാ സെക്രട്ടറി ശിവദാസ്, മുൻ യൂണിയൻ കൗൺസിലർ സതീഷ് കുമാർ മണലേൽ, സാബു കെ.എൻ, കുടുംബയോഗം കൺവീനർമാരായ സലി, ഹൈമവതി വിഷ്ണുമായ, ശാഖാ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ, വനിതാ സംഘം സെക്രട്ടറി ഷൈലജ ബൈജു എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |