
കൊല്ലം: ജില്ലാ ആർച്ചറി അസോസിയേഷന്റെ നേതൃത്വത്തിൽ ആർച്ചറി വിജയദശമി ബാച്ചിന് തുടക്കമായി. കൊല്ലം, ചവറ, കൊട്ടരക്കര എന്നിങ്ങനെ മൂന്നിടങ്ങളിലായാണ് പരിശീലനം. ആർച്ചറി അസോസിയേഷൻ ഒഫ് ഇന്ത്യ ട്രഷററും ഏഷ്യൻ ഗെയിംസ് ഇന്ത്യൻ ടീം ലീഡറുമായ ഡോ. ജോറിസ് പൗലോസ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. ട്രഷറർ പന്മന മഞ്ജേഷ് അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചയത്തംഗം വൈ.രഞ്ജിത്ത്, സെക്രട്ടറി ഇൻ ചാർജ് അനീഷ് ചന്ദ്രൻ, ആർ.എസ്.രമ്യ, രാംകുമാർ പിള്ള, ജില്ലാ ടീം കോച്ച് അർജുൻ മുരുകൻ എന്നിവർ പങ്കെടുത്തു. ഫോൺ: 8921242746.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |