കൊല്ലം: വാടിയിലെ കള്ളനോട്ട് നിർമ്മാണ കേന്ദ്രത്തിൽ മിന്നൽ റെയ്ഡ് നടത്തി പൊലീസ്. വാടി കല്ലേലിവയൽ പുരയിടം സ്വദേശിയായ സിയോണിന്റെ വീട്ടിലാണ് കള്ളനോട്ട് നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. പരിശോധനയിൽ രണ്ടരക്കോടി രൂപയുടെ വ്യാജ നോട്ടുകൾ നിർമ്മിക്കാൻ കരുതിയ സാമഗ്രികൾ പൊലീസ് പിടികൂടി.
കള്ളനോട്ട് അച്ചടിക്കുന്ന പ്രിന്ററുകൾ, നോട്ടെണ്ണുന്ന മെഷീനുകൾ, കള്ളനോട്ടടിക്കാൻ ഉപയോഗിക്കുന്ന പേപ്പർ കഷ്ണങ്ങൾ, അഞ്ഞൂറ് രൂപയുടെ സ്റ്റിക്കറുകൾ എന്നിവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. ഇവയ്ക്ക് പുറമെ 46 പവൻ സ്വർണാഭരണങ്ങളും, അഞ്ച് ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ സ്വർണവാച്ച് അടക്കമുള്ള ആഡംബര വസ്തുക്കളും പിടിച്ചെടുത്തു. സംഭവത്തിൽ ഉദ്യോഗസ്ഥർ വിശദമായ അന്വേഷണം നടത്തിവരികയാണ്. കള്ളനോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ടോ എന്നതുൾപ്പെടെ പരിശോധിക്കും.
തന്നെ ആരോ തട്ടിക്കൊണ്ടുപോയി പണം തട്ടാൻ ശ്രമിച്ചതായി നേരത്തേ സിയോൺ പൊലീസിൽ വ്യാജ പരാതി നൽകിയിരുന്നു. ഇതേക്കുറിച്ച് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇയാളുടെ വീട്ടിലെ കള്ളനോട്ട് കേന്ദ്രം കണ്ടെത്തിയത്.
Police raided an alleged counterfeit currency printing centre at a house in Vadi, Kollam, and seized materials intended to produce fake notes worth ₹2.5 crore. Printers, counting machines, paper, ₹500 stickers, gold jewellery worth 46 sovereigns, ₹5 lakh in cash, and luxury watches were recovered. Police are investigating whether counterfeit notes were printed and circulated.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |