SignIn
Kerala Kaumudi Online
Friday, 23 October 2026 3.49 AM IST

ചാക്കയിൽ 1.266 കിലോഗ്രാം കഞ്ചാവ് പിടികൂടി

aa
പ്രതി അച്ചുശാൻ

തിരുവനന്തപുരം: ചാക്ക ഐ.ടി.ഐയ്ക്ക് സമീപം കഞ്ചാവും എം.ഡി.എം.എയും വില്പന നടത്തിയ പ്രതി പിടിയിൽ.ചാക്ക ഐ.ടി.ഐയ്ക്ക് സമീപം ടി.സി 86/247/2 ഉളിയത്തുവിളാകം വീട്ടിൽ 'പൊളിയച്ചു' എന്ന് വിളിക്കുന്ന അച്ചു ഷാൻ.ജെയാണ് (29) പേട്ട പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 1.266 കിലോഗ്രാം കഞ്ചാവും നൂറ് രൂപ നോട്ടിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന എം.ഡി.എം.എയും, മയക്കുമരുന്ന് ഇടപാടുകൾക്ക് ഉപയോഗിക്കുന്ന സ്മാർട്ട് ഫോണും, കഞ്ചാവ് തൂക്കുന്ന ഉപകരണവും പൊലീസ് പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം പേട്ട പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയത്. കുറച്ച് ദിസങ്ങളായി ചാക്ക ഐ.ടി.ഐയ്ക്ക് സമീപത്തായി കഞ്ചാവ്, ലഹരി വില്പന നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.തുടർന്ന് പേട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളുടെ ഉപഭോക്താക്കളെ കേന്ദ്രീകരിച്ചും അന്വേഷണം ഊർജ്ജിതമാക്കുമെന്ന് പൊലീസ് പറഞ്ഞു.

സിറ്റി പൊലീസ് കമ്മിഷണർ ഡോ.അരുൾ.ആർ.ബി.കൃഷ്ണയുടെ മേൽനോട്ടത്തിൽ എ.സി.പി സജിമോന്റെ നേതൃത്ത്വത്തിലുള്ള തൂഫാൻ സ്ക്വാഡും പേട്ട എസ്.എച്ച്.ഒ സന്ദീപ്,എസ്.ഐമാരായ അമൽ, അഖിൽ, ഗ്രേയ്ഡ് എസ്.ഐമാരായ സന്തോഷ്, വനിതാ സി.പി.ഒ പൂർണിമ, സി.പി.ഒമാരായ ബിജു, അമിത്, റിയാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, ARREST, KANJAV, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY