പറവൂർ: ക്ഷേത്രദർശനം കഴിഞ്ഞ് മകളുടെ വീട്ടിലേക്ക് പോകുന്നതിനിടെ സ്കൂട്ടറിൽ വഴി ചോദിച്ചെത്തി വയോധികയുടെ മാല പൊട്ടിച്ച് കടന്ന ആലങ്ങാട് കരിങ്ങാത്തുരുത്തിൽ വാടകയ്ക്ക് താമസിക്കുന്ന ചേരാനെല്ലൂർ പുതുവൽസ്ഥലം വീട്ടിൽ ഉമേഷിനെ (45) വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കോട്ടുവള്ളികാവ് ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് 68കാരി ലതികയുടെ രണ്ടര പവൻ സ്വർണമാല പൊട്ടിച്ചത്.
വരാപ്പുഴ പൊലീസ് കേസെടുത്ത് സ്നാച്ചിംഗ് കേസുകളിൽ പ്രതിയായി ജയിലിൽ നിന്നിറങ്ങിയിട്ടുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പറവൂരിലുള്ള ധനകാര്യ സ്ഥാപനത്തിൽ ഒന്നര ലക്ഷം രൂപയ്ക്ക് പണയപ്പെടുത്തിയ മോഷണ വസ്തു പൊലീസ് കണ്ടെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |