SignIn
Kerala Kaumudi Online
Friday, 23 October 2026 12.50 AM IST

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യുവാവിന്റെ പോക്കറ്റിൽ എംഡിഎംഎ; അറസ്റ്റ്

sebin
സെബിൻ

മലപ്പുറം: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയ യുവാവിന്റെ പോക്കറ്റിൽ നിന്നും എംഡിഎംഎ കണ്ടെത്തി. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. പട്ടാമ്പി ആമയൂർ ചിരങ്ങൻതൊടി വീട്ടിൽ സിബിന്റെ വസ്‌ത്രത്തിലെ പോക്കറ്റിൽ നിന്നാണ് ലഹരി മരുന്ന് കണ്ടെത്തിയത്. ഇയാളെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്‌തു. 21.42 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്.

എടപ്പാളിൽ വച്ചാണ് സിബിന്റെ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിലായ സിബിനെ പരിശോധിക്കുന്നതിനിടെയാണ് പാന്റിന്റെ പോക്കറ്റിൽ നിന്ന് പൊതി കണ്ടത്. ലഹരി മരുന്നാണ് പൊതിയിലെന്ന് മനസിലാക്കിയ ഡോക്‌ടർ വിവരം അതീവ രഹസ്യമായി പൊലീസിനെ അറിയിച്ചു. തുടർന്ന് പെരിന്തൽമണ്ണ പൊലീസ് ആശുപത്രിയിലെത്തി പൊതിയിലുള്ളത് എംഡിഎംഎ ആണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

എവിടെ നിന്നാണ് സിബിന് എംഡിഎംഎ കിട്ടിയതെന്നും ലഹരിമരുന്ന് വിൽപ്പനയായിരുന്നോ ലക്ഷ്യമെന്നുമുള്ള കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇയാൾക്ക് ലഹരി മാഫിയയുമായുള്ള ബന്ധം ഉൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ യാത്രാവിവരങ്ങളും ഫോൺ സംഭാഷണങ്ങളും ഉൾപ്പെടെ പരിശോധിക്കും. അപകടത്തിൽ നിസാര പരിക്കേറ്റ സിബിൻ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

English Summary

A young man named Sibin was arrested in Perinthalmanna, Malappuram, after 21.42 grams of MDMA was found in his pocket while he was receiving treatment for injuries sustained in a bike accident near Edappal. A doctor alerted the police, who confirmed the substance. Police are investigating its source and possible links to drug trafficking.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PERINTHALMANNA MDMA CASE, MALAPPURAM DRUG SEIZURE, SIBIN ARRESTED, MDMA SEIZED KERALA, BIKE ACCIDENT DRUG CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY