SignIn
Kerala Kaumudi Online
Thursday, 22 October 2026 4.50 AM IST

ഗൂഗിൾപേ വഴി കൈക്കൂലി; വൈക്കം സിഐ ഷമീർഖാനെ സസ്‌പെൻഡ് ചെയ്തു

vaikom-ci-shameer-khan-
ഷമീർ ഖാൻ

കോ​ട്ട​യം​:​ ​ഗൂ​ഗി​ൾ​ ​പേ​ ​വ​ഴി​ ​കൈ​ക്കൂ​ലി​ ​വാ​ങ്ങി​യ​ ​കേ​സി​ൽ​ ​വൈ​ക്കം​ ​സി.​ഐ​ ​പി.​എ.​ഷ​മീ​ർ​ഖാ​നെ​ ​സ​ർ​വീ​സി​ൽ​ ​നി​ന്ന് ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്തു.​ ​അ​സാം​ ​സ്വ​ദേ​ശി​യു​ടെ​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ട് ​ഉ​പ​യോ​ഗി​ച്ച് ​ഒ​രു​ ​മാ​സ​ത്തി​നി​ടെ​ 2.28​ ​ല​ക്ഷം​ ​രൂ​പ​ ​ഷ​മീ​ർ​ഖാ​ൻ​ ​കൈ​ക്കൂ​ലി​ ​വാ​ങ്ങി​യ​ത് ​വി​ജി​ല​ൻ​സ് ​ക​ണ്ടെ​ത്തി​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് നടപടി.​ ​ ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​സാ​ബു​ ​മാ​ത്യു​ ​ഡി.​ഐ.​ജി​ക്ക് ​ന​ൽ​കി​യ​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സസ്പെൻഷൻ.

കൈ​ക്കൂ​ലി​ ​വാ​ങ്ങു​ന്ന​തി​നാ​യി​ ​ഷ​മീ​ർ​ഖാ​ൻ​ ​കോ​ഴി​ഫാ​മി​ൽ​ ​ജോ​ലി​ ​ചെ​യ്തി​രു​ന്ന​ ​അ​സാം​ ​സ്വ​ദേ​ശി​യെ​ക്കൊ​ണ്ട് ​ബാ​ങ്ക് ​അ​ക്കൗ​ണ്ട് ​എ​ടു​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ ​വൈ​ക്കം​ ​സ്വ​ദേ​ശി​യു​ടെ​ ​പേ​രി​ലു​ള്ള​ ​ഫോ​ൺ​ ​ന​മ്പ​രാ​ണ് ​ഈ​ ​അ​ക്കൗ​ണ്ടു​മാ​യി​ ​ലി​ങ്ക് ​ചെ​യ്തി​രു​ന്ന​ത്.​ ​ഗൂ​ഗി​ൾ​ ​പേ​ ​കൈ​കാ​ര്യം​ ​ചെ​യ്തി​രു​ന്ന​തും​ ​ഷ​മീ​ർ​ഖാ​നാ​യി​രു​ന്നു.​ ​ടി​പ്പ​ർ​ ​ലോ​റി​ക്കാ​രി​ൽ​ ​നി​ന്നും,​ ​അ​ന​ധി​കൃ​ത​ ​മ​ണ്ണു​ക​ട​ത്തു​കാ​രി​ൽ​ ​നി​ന്നു​മാ​ണ് ​കൈ​ക്കൂ​ലി​ ​വാ​ങ്ങി​യി​രു​ന്ന​ത്.​ ​

ഷമീർ ഖാൻ കുറ്റക്കാരനാണെന്ന് കാണിച്ച് ഇയാളുടെ അനധികൃത ഇടപാടുകളുടെ വിവരങ്ങൾ അടങ്ങുന്ന റിപ്പോർട്ട് വിജിലൻസ് ഡി.ജി.പിക്ക് കൈമാറിയിരുന്നു. ഒ​ന്ന​ര​ ​മാ​സം​ ​മു​മ്പാ​ണ് ​ഷ​മീ​ർ​ഖാ​ൻ​ ​വൈ​ക്കം​ ​സി.​ഐ​യാ​യി​ ​ ചുമതലയേറ്റത്. അധികം താമസിയാതെ തന്നെ കൈക്കൂലി വാങ്ങിത്തുടങ്ങുകയും ചെയ്തു എന്നാണ് വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAIKOM CI BRIBERY, VAIKOM CI VIGILANCE RAID, SHAMEER KHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY