
കാമുകനും സഹോദരനും ഒളിവിൽ
തിരുവല്ല : എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മ പിടിയിൽ. പാലക്കാട് സ്വദേശി മഞ്ജുവാണ് (45) മൂന്ന് വർഷങ്ങൾക്ക് ശേഷം പിടിയിലായത്. മഞ്ജുവും കാമുകൻ ശിവയും കഴിഞ്ഞദിവസം പാലക്കാട് വച്ചുണ്ടായ വാക്കുതർക്കമാണ് സംഭവത്തിൽ വഴിത്തിരിവായത്. വഴക്കിനിടയിൽ ഇരുവരും തമ്മിൽ കുഞ്ഞിന്റെ കൊലപാതകം സംബന്ധിച്ച് പരസ്പരം കുറ്റപ്പെടുത്തി. ഇത് പ്രദേശവാസികൾ മുഖേനെ സ്ഥലത്തെ എസ്.സി പ്രമോട്ടർ അറിഞ്ഞു. തുടർന്ന് അവർ പൊലീസിൽ അറിയിക്കുകയായിരുന്നു.
2023 ഓഗസ്റ്റ് 12നാണ് പുളിക്കീഴ് പൊലീസ് സ്റ്റേഷന് സമീപത്തെ ചതുപ്പിൽ മൃതദേഹം കണ്ടെത്തിയത്. ആഗസ്റ്റ് എട്ടിനായിരുന്നു കൊല നടത്തിയതെന്നും കാമുകൻ ശിവയുമായുള്ള സ്വകാര്യസമയത്ത് കുഞ്ഞ് കരഞ്ഞപ്പോൾ ഇയാൾ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നും മഞ്ജു പൊലീസിൽ മൊഴിനൽകി.
ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ കടത്തിണ്ണയിൽ വച്ചാണ് കൊലപ്പെടുത്തിയത്. ശേഷം സ്കൂട്ടറിൽ ശിവയും സഹോദരൻ ശക്തിയും ചേർന്ന് അർദ്ധരാത്രിയോടെ 13 കിലോമീറ്റർ അകലെയുള്ള ചതുപ്പിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. ഇരുവരും ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കി. കോടതിയിൽ ഹാജരാക്കിയ മഞ്ജുവിനെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |