
ഇടുക്കി : ഇടുക്കി പീരുമേട്ടിൽ യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി. ഗ്ലെൻമേരി സ്വദേശി പ്രിൻസ് ആണ് ആക്രമണത്തിന് പിന്നിൽ. പ്രിൻസിന്റെ ഭാര്യ പ്രിയങ്ക (30), പ്രിയങ്കയുടെ അമ്മ നേസം (62) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രിയങ്കയുടെ പിതാവ് ഇസ്രയേലിനും വെട്ടേറ്റു.
ബുധനാഴ്ച വൈകിട്ട് ഏഴരയോടെ ഗ്ലെൻ മേരി തോട്ടം ലയത്തിലാണ് സംഭവം. കുടുംബ വഴക്കാണ്കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഇസ്രയേലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീരുമേട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |