മാനന്തവാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് തടവും പിഴയും. തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിൽ കാട്ടിക്കുളം ചേലൂർ പിണക്കാട്ടുപറമ്പിൽ വീട്ടിൽ പി.ജി ജോബി (51) യെയാണ് പതിനാല് വർഷത്തെ തടവിനും 1,30,000 രൂപ പിഴയ്ക്കുമാണ് സുൽത്താൻ ബത്തേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ.ആർ സുനിൽകുമാർ ശിക്ഷിച്ചത്.
2021 ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തിരുനെല്ലി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഓ ആയിരുന്ന ലാൽ സി.ബേബിയാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കറ്റ് ഓമന വർഗീസ് ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |