SignIn
Kerala Kaumudi Online
Tuesday, 27 October 2026 7.18 AM IST

'ചൊറിയൻപുഴു യുദ്ധം' അരങ്ങിൽ

drama
'ചൊറിയൻപുഴു യുദ്ധ'ത്തിലെ ഒരു രംഗം

കണ്ണൂർ: വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാത കഥാപാത്രങ്ങളെ അണിനിരത്തി തിരുവനന്തപുരം സാഹിതി തിയറ്റേഴ്സ് അവതരിപ്പിച്ച 'ചൊറിയൻപുഴു യുദ്ധം' കാണികൾക്ക് വേറിട്ട നാടകാനുഭവമായി. ടൗൺ സ്‌ക്വയറിൽ സംസ്‌കാര സാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു നാടകാവതരണം. ബഷീറിന്റെ 'സ്ഥലത്തെ പ്രധാന ദിവ്യൻ' എന്ന നോവലിനെ ആസ്പദമാക്കി, വർത്തമാനകാല സാമൂഹിക പശ്ചാത്തലം കൂടി ഉൾപ്പെടുത്തിയാണ് നാടകം ഒരുക്കിയത്. ഹേമന്ദ് കുമാർ രചനയും രാജേഷ് ഇരുളം സംവിധാനവും നിർവഹിച്ചു. നാടകാവതരണത്തിനു മുന്നോടിയായി നടന്ന സാംസ്‌കാരിക സമ്മേളനം കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു. സി.ആർ മഹേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ടി. പദ്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. ടി.ഒ മോഹനൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കെ. പ്രമോദ്, എം. പ്രദീപ് കുമാർ, ശ്രീജിത്ത് മട്ടന്നൂർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, DRAMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL