കൊല്ലം: കടയ്ക്കലിൽ രണ്ട് പോക്സോ കേസുകളിൽ റിമാൻഡിൽ കഴിയുന്ന 62കാരനായ മദ്രസ അദ്ധ്യാപകനെതിരെ വീണ്ടും കേസ്. ഊന്നൻകല്ല് സ്വദേശി ഇമ്പിച്ചിക്കോയക്കെതിരെയാണ് ഏഴ് വയസുകാരിയെ അശ്ലീല വീഡിയോ കാണിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്നാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. മദ്രസയിൽ പഠിക്കാനെത്തിയ എട്ടും ഒൻപതും വയസുള്ള കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ പരാതികളിലാണ് നേരത്തേ അറസ്റ്റ് ചെയ്തത്. ചൈൽഡ് ലൈൻ മുഖേന നടത്തിയ കൗൺസലിംഗിനിടെയാണ് പുതിയ മൊഴി പുറത്തുവന്നത്. ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തി. വീണ്ടും റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |