SignIn
Kerala Kaumudi Online
Sunday, 25 October 2026 5.11 AM IST

വ്യാജ ഇ-മെയിൽ അയച്ച് മാളിൽ നിന്ന് 1.64 കോടി തട്ടി

s

കൊച്ചി: കൊച്ചിയിലെ പ്രമുഖ മാൾ ഉടമകളെ വ്യാജ ഇ-മെയിൽ വഴി കബളിപ്പിച്ച് 1.64 കോടി രൂപ തട്ടിയെടുത്തു. ഇറ്റാലിയൻ കമ്പനിയുടെ പേരിലായി​രുന്നു ആൾമാറാട്ടം. സിറ്റി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മാളുമായി ദീർഘകാല വ്യാപാരബന്ധമുള്ള ഇറ്റലിയിലെ ഐ.ഇ പാർക്ക് എസ്.ആർ.എൽ എന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക ഇ-മെയിൽ വിലാസത്തോട് സാമ്യമുള്ള വ്യാജ വിലാസങ്ങൾ നിർമ്മിച്ചായി​രുന്നു തട്ടിപ്പ്. സെപ്തംബർ രണ്ട് മുതൽ 29 വരെയുള്ള കാലയളവിലായിരുന്നു ഇടപാടുകൾ. ഗെയിമിംഗ് ഉപകരണങ്ങൾ വാങ്ങിയ വകയിലെ തുകയാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്.

കുടിശിക സംബന്ധിച്ച് കഴിഞ്ഞ മാസം ലഭിച്ച ഇ-മെയിലിന് പിന്നാലെയായിരുന്നു തട്ടിപ്പ്. യഥാർത്ഥ കമ്പനിയുടേതെന്ന് തോന്നിപ്പിക്കുന്ന മെയിൽ ഐഡിയിൽ നിന്ന് ഇൻവോയ്‌സും ബാങ്ക് അക്കൗണ്ട് വിവരങ്ങളും അയച്ചുനൽകി. ഇത് വിശ്വസിച്ച് 1,50,500 യൂറോ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് കൈമാറി​. പിന്നീട് യഥാർത്ഥ കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടി​പ്പ് അറിയുന്നത്. ഇരു കമ്പനികളും തമ്മിലുള്ള ഇടപാടുകളെക്കുറിച്ച് കൃത്യമായ ധാരണയുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCAM, LATESTNEWS, CASEDAIRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY