SignIn
Kerala Kaumudi Online
Sunday, 25 October 2026 5.13 AM IST

കേരളത്തെ കുറിച്ച് വിദ്വേഷ പരാമർശം,​ യുട്യൂബർക്കെതിരെ കേസെടുത്തു

READ ENGLISH VERSION
youtuber-
അമൃത് സിംഗ് ഡാരൻ Image Credit : instagram

കൊച്ചി: കേരളത്തെ കുറിച്ച് വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ പങ്കുവച്ചതിന് യുട്യൂബർക്കെതിരെ കേസെടുത്തു. ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറും യുട്യൂബറുമായ അമൃത് സിംഗ് ഡാരനെതിരെയാണ് കേസെടുത്തത്. ബി.എൻ.എസ് 353(2)​,​ 192 വകുപ്പുകൾ ചുമത്തി ഫോർട്ട് കൊച്ചി പൊലീസാണ് കേസെടുത്തത്. കേരളത്തിൽ മതസ്പർദ്ധയുണ്ടാക്കും വിധം ഫോർട്ട് കൊച്ചി പശ്ചാത്തലമാക്കിയായിരുന്നു വിവാദ പരാമർശം.

ലിറ്റിചോക്കപ്പ്' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിവാദ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. താൻ നിലവിൽ ഫോർട്ട് കൊച്ചിയിലാണ് താമസിക്കുന്നതെന്നും ഈ വീഡിയോയ്ക്ക് ശേഷം തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം കേരള സർക്കാരിനായിരിക്കും എന്നും ഇൻഫ്ളുവൻസർ വീഡിയോയിലൂടെ പറയുന്നുണ്ട്. ഫോർട്ട് കൊച്ചിയിലെ പ്രശസ്തമായ 'കാശി ആർട്ട് കഫേ'യെക്കുറിച്ചും വീഡിയോയിൽ പരാമർശമുണ്ട്.'കാശി' എന്ന പേര് കേൾക്കുമ്പോൾ ബനാറസുമായോ മഹാദേവനുമായോ ബന്ധപ്പെട്ട എന്തെങ്കിലും ആയിരിക്കും എന്ന് കരുതരുതെന്നും ഇവിടെ തികച്ചും വ്യത്യസ്തമായ സാഹചര്യമാണെന്നും ഇയാൾ ചൂണ്ടിക്കാണിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FORT KOCHI, FORT KOCHI CONTROVERSY, YOUTUBER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY