SignIn
Kerala Kaumudi Online
Sunday, 25 October 2026 4.19 AM IST

ആയുർവേദ തിരുമ്മൽ കേന്ദ്രമെന്ന പേരിൽ ലഹരിയിടപാടും അനാശ്യാസ പ്രവർത്തനങ്ങളും; പൊലീസ് നടപടി ശക്തമാക്കുന്നു

drug

കൊച്ചി: ആയുർവേദ തിരുമ്മൽ കേന്ദ്രമെന്ന പേരിൽ ലഹരിയിടപാടും അനാശ്യാസ പ്രവർത്തനങ്ങളും നടത്തുന്ന കൊച്ചിയിലെ അനധികൃത സ്പാകൾക്കെതിരെ നടപടി ശക്തമാക്കി പൊലീസ്. ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവത്തിന് പിന്നാലെ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് തിരുമ്മൽ കേന്ദ്രങ്ങൾ പൂട്ടിച്ചു. 60 സ്ഥാപനങ്ങളിലായിരുന്നു പരിശോധന. പൂട്ടിച്ച സ്ഥാപനങ്ങളോട് ലൈസൻസ് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊവിഡിന്റെ മറപറ്റിയാണ് ജില്ലയിൽ വ്യാപകമായി അനധികൃത തിരുമ്മുകേന്ദ്രങ്ങൾ ഉയർന്നത്. കൊച്ചി നഗരത്തിൽ മാത്രം നൂറിലധികം കേന്ദ്രങ്ങളുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. മുൻപ് പൊലീസ് പരിശോധന നടത്തി പൂട്ടിച്ച പല സ്ഥാപനങ്ങളും മാസങ്ങൾക്ക് ശേഷം രഹസ്യമായി വീണ്ടും പ്രവർത്തനം ആരംഭിക്കുകയായിരുന്നു.

ആകർഷകമായ പേരുകളും പരസ്യബോർഡുകളും നൽകിയാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ബ്യൂട്ടി പാർലർ ലൈസൻസ് ദുരുപയോഗം ചെയ്യുന്ന സ്പാകളിൽ തിരുമ്മൽ ജോലിക്കായി ഉത്തരേന്ത്യയിൽ നിന്നടക്കം യുവതികളെ എത്തിക്കുന്നു. മണിക്കൂറിന് 1,500 രൂപ മുതലാണ് നിരക്ക്. ആഡംബരം കൂടുന്നതനുസരിച്ച് നിരക്കും വർദ്ധിക്കും. ഇത്തരം കേന്ദ്രങ്ങളെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

മേമ്പൊടിക്ക് ആയുർവേദം

കൊച്ചി നഗരത്തിലെ ഒരു ആയുർവേദ സ്പായെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഇവിടുത്തെ ഡോക്ടർക്ക് ആയുർവേദത്തെക്കുറിച്ച് പ്രാഥമിക അറിവ് പോലുമില്ല. ജീവനക്കാർക്കും ലൈസൻസില്ല. ചികിത്സയുടെ ഭാഗമായി ഉഴിച്ചിൽ നടത്താൻ നിശ്ചിത സർട്ടിഫിക്കറ്റ് അനിവാര്യമാണെന്നിരിക്കെ, നഗരത്തിലെ വ്യാജ കേന്ദ്രങ്ങളിൽ ഇതൊന്നും പാലിക്കപ്പെടുന്നില്ല. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ആയുർവേദ ചികിത്സാ കേന്ദ്രങ്ങൾക്കും ആധുനിക സ്പാകൾക്കും ഇത്തരം സ്ഥാപനങ്ങൾ പേരുദോഷമുണ്ടാക്കുന്നുണ്ട്.

അന്വേഷിക്കുന്നത്:

• പിന്നിൽ പ്രവർത്തിക്കുന്നവർ

• മനുഷ്യക്കടത്ത് സാദ്ധ്യത

• ക്രിമിനൽ ബന്ധം

• സന്ദർശകർ

• ലൈസൻസ് വിവരങ്ങൾ

ലഹരിയിടപാട്

മസാജ് പാർലറിന്റെ മറവിൽ മയക്കുമരുന്ന് വില്പനയും വ്യാപകമാണ്. ഏതാനും നാളുകൾക്ക് മുമ്പ് വൈറ്റില സഹോദരൻ അയ്യപ്പൻ റോഡിലെ ഹെർബൽ പീജിയൺ ആയുർവേദ തെറാപ്പി ആൻഡ് സ്പാ എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ നടത്തിപ്പുകാരനായ കാക്കനാട് കുസുമഗിരി സ്വദേശി എക്‌സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായി.

അസ്വാഭാവികമായ തിരക്ക് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്ഥാപനം അനധികൃത സ്പായാണെന്നും ഇവിടെ എം.ഡി.എം.എ ഇടപാടുകളുണ്ടെന്നും കണ്ടെത്തിയത്. കടവന്ത്രയിലെ ഒരു സ്ഥാപനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ ജീവനക്കാരിയിൽ നിന്ന് കഞ്ചാവ് പിടിച്ചെടുക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കളമശേരി കേസിലെ മുഖ്യപ്രതി ശ്രീരാജ് ലഹരിക്കേസിൽ നേരത്തെ അറസ്റ്രിലായിട്ടുണ്ട്. ഇയാളാണ് ലഹരി നൽകി വീട്ടമ്മയെ അബോധാവസ്ഥയിലാക്കി കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, LATESTNEWS, CASEDAIRY, CASE, SPA RAID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY