തൊടുപുഴ: ന്യൂമാൻ കോളേജ് രസതന്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മോൾ ദിനാചരണം നടത്തി. രസതന്ത്രത്തിലെ അടിസ്ഥാന ആശയങ്ങളായ തന്മാത്രകൾ, അവഗാഡ്രോ സംഖ്യ, രാസഗണിതം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്തുകയും ശാസ്ത്രപഠനത്തിൽ താൽപര്യവും ശാസ്ത്രീയ ജിജ്ഞാസയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. റിസോഴ്സ് പേഴ്സണായി പങ്കെടുത്ത കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. സിസ്റ്റർ നിത ടി.വി. വിഷയാവതരണം നടത്തി. രസതന്ത്രത്തിലെ മോൾ എന്ന അടിസ്ഥാന അളവിന്റെ പ്രാധാന്യം,, രാസപ്രവർത്തനങ്ങളിലെ പ്രായോഗിക പ്രയോഗങ്ങൾ എന്നിവയെക്കുറിച്ച് അവർ വിശദീകരിച്ചു.
കോളേജ് വൈസ് പ്രിൻസിപ്പലും രസതന്ത്ര വിഭാഗം മേധാവിയുമായ പ്രൊഫ. ബിജു പീറ്റർ പരിപാടിക്ക് നേതൃത്വം നൽകി. അധ്യാപകരായ സോണ ജോൺ, ഡോ. സിൻസി ജോർജ്, ഡോ. അലക്സ് ജോസഫ്, ഡോ. സിന്റിൽ ജോസ്, ഡോ. ജിതിൻ ജോയ്, ഡോ. അനു മേരി ജോസഫ്, ഡോ. റോബിന ആന്റണി എന്നിവർ സംഘാടക സമിതി അംഗങ്ങളായിരുന്നു.രസതന്ത്രത്തെ ലളിതമായും ആകർഷകമായും മനസ്സിലാക്കുന്നതിനും ശാസ്ത്രീയ ചിന്തയും അന്വേഷണാത്മക മനോഭാവവും വളർത്തുന്നതിനും പരിപാടി സഹായകമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |