SignIn
Kerala Kaumudi Online
Monday, 26 October 2026 7.39 AM IST

അക്ഷരപ്രഭാ പുരസ്കാരം

photo
ജോർജ്ജ് ഓണക്കൂർ

കൊട്ടാരക്കര: കൊട്ടാരക്കര കലയപുരം ആശ്രയ സങ്കേതം ഏർപ്പെടുത്തിയ അക്ഷരപ്രഭാ പുരസ്കാരം സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂറിന്. 25001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ.കെ.ജയകുമാർ, ഡോ.കെ.രാധാകൃഷ്ണൻ നായർ, ചവറ കെ.എസ്.പിള്ള എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്. നവംബർ 1ന് വൈകിട്ട് 4ന് കൊട്ടാരക്കര കലയപുരം ആശ്രയയിൽ നടക്കുന്ന സമ്മേളനത്തിൽ മുൻ ഗോവ- മിസോറാം ഗവർണർ പി.എസ്.ശ്രീധരൻ പിള്ള പുരസ്കാരം സമർപ്പിക്കും. പത്രസമ്മേളനത്തിൽ കലയപുരം ജോസ്, ജോൺ കുരികേശു, ജുബിൻ സാം, പെരുംകുളം രാജീവ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL