കൊല്ലം: ചിതറ കല്ലുവെട്ടാൻ കുഴിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ ഏഴുപേർക്ക് കടിയേറ്റു. ശനിഴാഴ്ച വൈകിട്ടായിരുന്നു സംഭവം. വളവുപച്ച സ്വദേശി സബീന ബീഗം, ഇരപ്പിൽ സ്വദേശി ശകുന്തള, പള്ളിക്കുന്നുപുറം സ്വദേശി ഹുസൈൻ, മാങ്കോട് സ്വദേശികളായ റാഹില, സുലോചന, ഐരക്കുഴി സ്വദേശി സജീവ്, കല്ലുവെട്ടാൻകുഴി സ്വദേശി നദീറ എന്നിവർക്കാണ് കടിയേറ്റത്. ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നായയെ പിന്നീട് പ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തി. പേവിഷ ബാധയുണ്ടോയെന്ന് പരിശോധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |