കൊല്ലം: ആന്ധ്രാപ്രദേശിൽനിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 1.580 കിലോഗ്രാം കഞ്ചാവുമായി യുവാവ് കൊല്ലം സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായി. ചന്ദനത്തോപ്പ് ചാത്തിനാംകുളം നിയാസ് മൻസിലിൽ നിയാസാണ് (28) അറസ്റ്റിലായത്.
സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചാത്തിനാംകുളം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. സിറ്റി ഡാൻസാഫ് എസ്.ഐ ഗോപകുമാർ, സായി സേനൻ, ബൈജു ജെറോം, ഹരിലാൽ, എ.എസ്.ഐ സുനിൽ, സീനു, സജു, അനു.ആർ.നാഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കിളികൊല്ലൂർ പൊലീസ് കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |