SignIn
Kerala Kaumudi Online
Friday, 26 June 2026 7.47 PM IST

എം.പി.യുടെ എക്സലൻസ് അവാർഡ് വിതരണം ഇന്ന്

നെടുങ്കണ്ടം: അഡ്വ. ഡീൻ കുര്യാക്കോസ് നടപ്പിലാക്കുന്ന RISE (Rejuvenating Idukki Socially and Educationally) പദ്ധതിയുടെ ഭാഗമായി, ഈ വർഷത്തെ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം ഇന്ന് നടക്കും.
ഉടുമ്പൻചോല നിയമസഭാ മണ്ഡലത്തിലെ സ്‌കൂളുകളിൽ പഠിച്ച വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ചടങ്ങ് രാവിലെ 11 ന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് പാരീഷ് ഹാളിൽ നടക്കും. അവാർഡ് വിതരണ ചടങ്ങിന്റെ ഉദ്ഘാടനം ഗവ.ചീഫ് വിപ്പ് അപു ജോൺ ജോസഫ് നിർവ്വഹിക്കും. സേനാപതി വേണു എം.എൽ.എ മുഖ്യാതിഥിയായിരിക്കും.
ഉടുമ്പൻചോല നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന ഇരട്ടയാർ, കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ, രാജാക്കാട്, രാജകുമാരി, ശാന്തൻപാറ, സേനാപതി, ഉടുമ്പൻചോല, വണ്ടൻമേട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ സ്റ്റേറ്റ് സിലബസ് സ്‌കൂളുകളിൽ നിന്ന് എസ്.എസ്.എൽ.സി/പ്ലസ് ടു പരീക്ഷകളിലും, സി.ബി.എസ്.ഇ സ്‌കൂളുകളിൽ നിന്ന് പ്ലസ് ടു പരീക്ഷയിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയാണ് ചടങ്ങിൽ ആദരിക്കുന്നത്.യോഗത്തിൽ അർഹരായ എല്ലാ വിദ്യാർത്ഥികളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ഡീൻ കുര്യാക്കോസ്എം .പി അറിയിച്ചു...

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL