SignIn
Kerala Kaumudi Online
Monday, 15 June 2026 3.01 PM IST

14 പേരെ കടിച്ച നായയെ വെടിവെച്ചുകൊന്നു 

dog
വെടിവെച്ച് കൊന്ന നായ

പീരുമേട്: പാമ്പനാറിലും സമീപപ്രദേശത്തും 14 പേരെ കടിച്ച നായയെ പിരുമേട് പഞ്ചായത്ത് പ്രത്യേക ഷൂട്ടറെ വരുത്തി ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെ നായയെ വെടിവച്ചു കൊന്നു. കഴിഞ്ഞ ഞായർ, തിങ്കൾ, ദിവസങ്ങളിൽ പാമ്പനാർ, റാണി കോവിൽ, കല്ലാർ തുടങ്ങിയ പ്രദേശങ്ങളിൽ ഭീതി പരത്തിയ നായയാണ് ഏതാണ്ട് 12 കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിച്ച ശേഷം കല്ലാറിൽ പുതുവലിൽ ഒരു വീടിന്റെ സമീപത്ത് വച്ചാണ്നായയെ കണ്ടെത്തിയത്. പീരുമേട്പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ്, വൈസ് പ്രസിഡന്റ് മനോജ് രാജൻ, പഞ്ചായത്ത് മെമ്പർമാരായ പവിത്ര, നെഷിദ് സുലൈമാൻ. ബിജു ജോർജ് എന്നിവരുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം സഞ്ചരിച്ചാണ് നായയെ പിടികൂടാൻ കഴിഞ്ഞത്. അക്രമകാരിയായ നായ സഞ്ചരിച്ച പ്രദേശങ്ങളിൽ ഒക്കെയുംനാട്ടുകാരെ കൂടാതെ ഒട്ടേറെ നായ്ക്കളെയും കടിച്ചിട്ടുണ്ട്. തിരുവല്ലയിലെ ലബോറട്ടറിയിൽ പോസ്റ്റുമോർട്ടം നടത്തി. നായക്ക് പേ വിഷബാധ ഏറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പീരുമേട് പഞ്ചായത്തിൽ പാമ്പനാർ, കല്ലാർ, പീരുമേട്, പഴയ പാമ്പനാർ,
റാണി കോവിൽ, കരടി കുഴി,അമ്പത്തിയഞ്ചാം മൈൽ തുടങ്ങിയ പ്രദേശങ്ങളിൽ തെരുവ് നായ്ക്കൾ കൂട്ടത്തോടെ തമ്പടിച്ചിട്ടുണ്ട്. കാൽനടയാത്രക്കാർക്കും, സ്‌കൂൾ കുട്ടികൾക്കും, റോഡിലിറങ്ങാൻ ഭയമാണ്. ഈ നായ്ക്കളിൽ പേവിഷബാധ ഏറ്റിട്ടുണ്ടോ എന്ന് സംശയവും നാട്ടുകാർ ഉയർത്തുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL