
പെരുമ്പാവൂർ: പെരിയാറിന്റെ പ്രകൃതിഭംഗിയും വന്യതയും ആസ്വദിച്ച് ഇല്ലിത്തോട് സാഹസിക കയാക്കിംഗ് ശ്രദ്ധേയമാകുന്നു. പ്രകൃതിയെ അടുത്തറിയാനും സാഹസികത ഇഷ്ടപ്പെടുന്നവർക്കുമായി സംഘടിപ്പിക്കുന്ന ഈ യാത്ര ഇല്ലിത്തോട്ടിൽ നിന്നാരംഭിച്ച് നീലീശ്വരം പള്ളിക്കടവിലാണ് അവസാനിക്കുന്നത്. 12 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ജലയാത്രയിലൂടെ പെരിയാറിന്റെ മനോഹാരിത പൂർണമായും അനുഭവിച്ചറിയാൻ സാധിക്കും.
യാത്രയിൽ പങ്കെടുക്കുന്നവർക്കായി സൗജന്യ നീന്തൽ പരിശീലനവും ഒരുക്കിയിട്ടുണ്ട്. കേവലം വിനോദത്തിനപ്പുറം പ്രകൃതിയെ സ്നേഹിക്കാനും പ്രകൃതിദുരന്തങ്ങളെ നേരിടാനുള്ള അതിജീവന പാഠങ്ങൾ പകർന്നുനൽകാനുമാണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടുന്നത്.
കേരള ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ 'സേഫ് ഗൈഡ് എക്കോ ടൂറിസ'ത്തിന്റെ ഭാഗമായാണ് ഇവിടെ കയാക്കിംഗിന് തുടക്കം കുറിച്ചിരിക്കുന്നത്. ഒരാൾക്ക് 800 രൂപയാണ് നിരക്ക്. സിംഗിൾ കയാക്കിന് 1500 രൂപയും ഫിഷിംഗിന് 800 രൂപയുമാണ് ഈടാക്കുന്നത്. ഫോൺ: 9961965653.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |