
മട്ടാഞ്ചേരി: യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്നകറ്റി കായികരംഗത്തേക്ക് ആകർഷിക്കുക, ലഹരിവിരുദ്ധ ബോധവത്കരണം ശക്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെ സ്മാർട്ട് അപ്പ് സംഘടിപ്പിച്ച ‘ഷൂട്ട് ദ ഡ്രഗ്സ് സീസൺ 8' സമാപിച്ചു. മൂന്ന് ദിവസം നീണ്ടുനിന്ന പരിപാടിയിൽ ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. മുഹമ്മദ് ഷിയാസ് എം.എൽ.എ, എം.എം സലീം, റയീസ് മുഹമ്മദ്, ധനേഷ് നാരായണൻ ആചാരി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. വിവിധ കായികമത്സരങ്ങളും ആവേശകരമായ അത്ലറ്റിക്സ് ഇനങ്ങളും ഉൾപ്പെടുത്തിയ പരിപാടി ശ്രദ്ധേയമായി. കായികവിനോദങ്ങളിലൂടെ ആരോഗ്യകരമായ ജീവിതശൈലി വളർത്തുന്നതിനൊപ്പം ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |