SignIn
Kerala Kaumudi Online
Friday, 23 October 2026 12.52 AM IST

ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് ടി വി അനുപമയെ മാറ്റി,​ നടപടി ജീവനക്കാരുടെ പരാതിയിൽ

READ ENGLISH VERSION
tv-anupama-
ടി വി അനുപമ Image Credit : Facebook

തിരുവനന്തപുരം : ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് ടി.വി.അനുപമയെ മാറ്റി നിയമിച്ചു. തദ്ദേശ സ്വയംഭരണ സെക്രട്ടറി ആയാണ് അനുപമയെ മാറ്റിയത്. കൂടാതെ ഗതാഗത വകുപ്പിന്റെ ഏവിയേഷൻ,​ മെട്രോ,​ റെയിൽവേ എന്നിവയുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്. ജീവനക്കാർക്കെതിരെ അനാവശ്യ നടപടിയെടുക്കുന്നുവെന്ന് കാണിച്ച് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സംഘടന മന്ത്രി സി.പി.ജോണിന് പരാതി നൽകിയിരുന്നു. ഇത് കണക്കിലെടുത്താണ് നടപടിയെന്നാണ് റിപ്പോർട്ട്.

മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഗതാഗത കമ്മിഷണർ നാഗരാജുവിനെ നേരത്തെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് അനുപമയെയും മാറ്റിയത്. ഡി. ബാലമുരളിയാണ് ഗതാഗത വകുപ്പിന്റെ പുതിയ സെക്രട്ടറി. ഭക്ഷ്യ,​ സിവിൽ സപ്ലൈസ് സ്പെഷ്യൽ സെക്രട്ടറിയുടെ ചുമതലയും ഉണ്ട്. കൂടാതെ കേരള ട്രാൻസ്പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ പദവിയും നൽകി. ആരോഗ്യ - കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമ്മിള മേരി ജോസഫിനെ ഭക്ഷ്യ- പൊതുവിതരണ,​ ഉപഭോക്തൃ കാര്യ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലയിൽ നിന്ന് ഒഴിവാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TV ANUPAMA, TRANSPORT SECRETARY, CP JOHN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA