SignIn
Kerala Kaumudi Online
Friday, 23 October 2026 1.29 AM IST

പ്രൊഫ.ടി.ജെ. ചന്ദ്രചൂഡൻ പുരസ്‌കാരം  ആർ. രാജഗോപാലിന് 

tele

തിരുവനന്തപുരം:ആർ.എസ്.പി മുൻ ജനറൽ സെക്രട്ടറി പ്രൊഫ.ടി.ജെ.ചന്ദ്രചൂഡന്റെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് 'ടെലിഗ്രാഫ്' പത്രത്തിന്റെ മുൻ പത്രാധിപരായ ആർ.രാജഗോപാലിനെ തിരഞ്ഞെടുത്തു.

31ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം പ്രസ്ക്ളബ്ബിൽ നടക്കുന്ന അനുസ്മരണസമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രൊഫ.ടി.ജെ.ചന്ദ്രചൂഡൻ ഫൗണ്ടേഷൻ സെക്രട്ടറി പാർവതി ചന്ദ്രചൂഡൻ അറിയിച്ചു.

മന്ത്രി ഷിബു ബേബിജോൺ അദ്ധ്യക്ഷനായുള്ള ജൂറിയാണ് പുരസ്കാരം നിർണ്ണയിച്ചത്. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകനായിരുന്ന രാജഗോപാൽ പിന്നീട് കൊൽക്കത്ത, ഡൽഹി, മുംബൈ എന്നിവിടങ്ങളിലായി ദി ഇക്കണോമിക് ടൈംസ്, ബിസിനസ് സ്റ്റാൻഡേർഡ്, ഇന്ത്യ ടുഡേ എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA