തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി മിന്നൽ ബസിൽ നിന്ന് യാത്രക്കാരനെ ഇറക്കിവിട്ടെന്ന പരാതിയിൽ കണ്ടക്ടർ പി.മനോജ് കുമാറിനെ സസ്പെൻഡ് ചെയ്തു. സെപ്തംബർ 25ന് രാത്രിയിലായിരുന്നു സംഭവം. ആലപ്പുഴ സ്വദേശിയായ അമൽ തമ്പാനൂരിൽ നിറുത്തിയിട്ടിരുന്ന ബസിൽ സീറ്റൊഴിവുണ്ടൊയെന്ന് ചോദിക്കുകയും വേക്കന്റില്ലായെന്ന് മനോജ് അറിയിക്കുകയായിരുന്നു. എന്നാൽ സെൻട്രൽ യൂണിറ്റിലെ ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ മനോജിനോട് യാത്രക്കാരുടെ ചാർട്ട് ആവശ്യപ്പെടുകയും അഞ്ച് സീറ്റ് ഒഴിവുണ്ടെന്ന് കണ്ടെത്തി, അമലിനെ ബസിൽ കയറ്റുകയും ചെയ്തു. എന്നാൽ ബസ് സ്റ്റാർട്ട് ചെയ്ത് കുറച്ചു സമയത്തിനുശേഷം മനോജ് അമലിനോട് മോശമായി സംസാരിക്കുകയും ബസിൽ നിന്ന് ഇറക്കിവിടുകയും ചെയ്തെന്നാണ് പരാതി. കോർപ്പറേഷന്റെ വിജിലൻസ് വിഭാഗം അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് മനോജിനെതിരെയുള്ള നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |