
ചേർപ്പ്: വിപ്പ് ലംഘിച്ച രണ്ട് സി.പി.ഐ അംഗങ്ങളുടെ പിന്തുണയിൽ പാറളം പഞ്ചായത്ത് ഭരണം യു.ഡി.എഫ് പിടിച്ചു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് ജയം. 17 അംഗങ്ങളുള്ള പഞ്ചായത്തിൽ മൂന്നു പേർ സി.പി.ഐക്കാരാണ്. സി.പി.ഐയുടെ സി.എം. ഷക്കീറിന്റെയും വനജ രാജന്റെയുമുൾപ്പെടെ എട്ട് വോട്ട് നേടിയാണ് കോൺഗ്രസിലെ റോസ്മേരി അപേഷ് പ്രസിഡന്റായത്. ബി.ജെ.പിയിലെ അനിത പ്രസന്നന് ആറും എൽ.ഡി.എഫിലെ സുധ അനിലന്‍ മൂന്നും വോട്ട് ലഭിച്ചു.
എട്ട് വോട്ട് നേടിയ കോൺഗ്രസിന്റെ നിഖിൽ പള്ളിപ്പുറം വൈസ് പ്രസിഡന്റായി. ബി.ജെ.പിയുടെ മനോജ് അയ്യപ്പത്തിന് ആറും എൽ.ഡി.എഫിലെ കെ.ആർ. അനൂപിന് മൂന്നും വോട്ട് ലഭിച്ചു. വിപ്പ് ലംഘിച്ചവരെ സി.പി.ഐ പുറത്താക്കി. യു.ഡി.എഫിനും ബി.ജെ.പിക്കും ആറു വീതം അംഗങ്ങളും എൽ.ഡി.എഫിന് അഞ്ചുപേരുമാണ് ഉള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |