SignIn
Kerala Kaumudi Online
Friday, 23 October 2026 1.29 AM IST

കേരള ബാങ്ക് ജീവനക്കാരുടെ സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന്

തിരുവനന്തപുരം:കേരള ബാങ്ക് ജീവനക്കാർ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന് നടക്കും. കേരളബാങ്കിനെയും സഹകരണമേഖലയെയും തകർക്കുന്ന യു.ഡി.എഫ് സർക്കാരിൻറെ നിലപാടിനെതിരെ സംഘടിപ്പിക്കുന്ന മാർച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.ജീവനക്കാരുടെ ആവശ്യങ്ങൾ ഉന്നയിച്ച് ഫെഡറേഷന്റെ നേതൃത്വത്തിൽ രാവിലെ 10ന് കേരള ബാങ്ക് ഹെഡ് ഓഫീസിൽ മുന്നിൽ ധർണ നടത്തും. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. തുടർന്നാണ് മാർച്ച് നടക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MARCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA