SignIn
Kerala Kaumudi Online
Friday, 23 October 2026 2.06 AM IST

ഖത്തറിലെ കേരള മുസ്ളീം കൾച്ചറൽ സെന്ററിലെ കവർച്ച; ബിജെപി പ്രാദേശിക നേതാവ് പൊലീസിൽ കീഴടങ്ങി

READ ENGLISH VERSION
balakrishnan
ബാലകൃഷ്‌ണൻ

കോഴിക്കോട്: ഖത്തറിലെ കേരള മുസ്ളീം കൾച്ചറൽ സെന്റർ (കെഎംസിസി) ഓഫീസിൽ നിന്ന് എട്ടുകോടി രൂപ കവർച്ച ചെയ്ത സംഭവത്തിൽ ബിജെപി പ്രാദേശിക നേതാവ് പൊലീസിൽ കീഴടങ്ങി. കൊയിലാണ്ടി സ്വദേശി ബാലകൃഷ്‌ണനാണ് കീഴടങ്ങിയത്. തനിക്ക് ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലേയ്ക്ക് കൊണ്ടുപോയെന്നും അവിടെ കെഎംസിസി സ്‌ട്രോംഗ് റൂം ഗ്യാസ് കട്ടറുപയോഗിച്ച് തുറക്കാൻ ആവശ്യപ്പെട്ടുവെന്നുമാണ് ഇയാളുടെ മൊഴി.

നാട്ടിൽ വെൽഡിംഗ് തൊഴിലാളിയായിരുന്നു ബാലകൃഷ്ണൻ. 2025 സെപ്‌തംബറിലായിരുന്നു സംഭവം നടന്നത്. ജോലി വാഗ്ദാനം ചെയ്ത് തന്നെ വഞ്ചിക്കുകയായിരുന്നുവെന്നാണ് ബാലകൃഷ്‌ണൻ പറയുന്നത്. ഖത്തറിലെ ഒരു ഓഫീസിന്റെ സ്‌ട്രോംഗ് റൂമിന് തകരാറുണ്ടെന്നും അത് ശരിയാക്കണമെന്നും പറഞ്ഞായിരുന്നു കൊണ്ടുപോയത്. ഇതിന് പത്തുലക്ഷം രൂപയാണ് ഓഫർ ചെയ്തതെന്നും ബാലകൃഷ്ണൻ പറയുന്നു. കവർച്ചാശ്രമമാണെന്നറിഞ്ഞപ്പോൾ തടയാൻ ശ്രമിച്ചു. എന്നാൽ വധഭീഷണിയടക്കം ഉണ്ടായതോടെയാണ് സ്‌ട്രോംഗ് റൂം തുറക്കേണ്ടി വന്നതെന്നും ബാലകൃഷ്‌ണന്റെ മൊഴിയിലുണ്ട്.

കവർച്ചക്കുശേഷം സംഘം ഖത്തറിൽ നിന്ന് കടന്നുകളഞ്ഞു. 50,000 രൂപയാണ് ബാലകൃഷ്‌ണന് ലഭിച്ചതെന്നാണ് വിവരം . നാട്ടിലെത്തിയതിനുശേഷം കടുത്ത മാനസിക സംഘർഷത്തിലായ ബാലകൃഷ്‌ണൻ മുസ്ളീം ലീഗിൽ അംഗത്വമെടുക്കാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല. പിന്നീടാണ് ബിജെപിയിൽ ചേരുന്നത്. കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. കെഎംസിസി കവർച്ചാകേസിൽ ആറുപ്രതികളാണുള്ളത്. അഞ്ചുപേർക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

'പോകാൻ തയ്യാറായി നിൽക്കണം, വിസയും ടിക്കറ്റുമെല്ലാം റെഡിയായതിനുശേഷം വിളിക്കും, അപ്പോൾ തയ്യാറായി നിൽക്കണം എന്നാണ് അവർ പറഞ്ഞത്. രാത്രി കണ്ണൂർ എയർപോർട്ടിൽ എത്തണമെന്നും പറഞ്ഞു. പണിക്കെന്നുപറഞ്ഞാണ് കൊണ്ടുപോയത്. റാഷി, സായി ബാബ എന്നിവർക്കൊപ്പമാണ് ഖത്തറിൽ പോയത്. അവിടെ ഷാജിയും എത്തി. അവിടെ ഒരു ഹോട്ടലിലാണ് താമസിച്ചത്. കവർച്ചയെക്കുറിച്ച് അറിയില്ലായിരുന്നു'- എന്നാണ് ബാലകൃഷ്‌ണന്റെ മൊഴി.

English Summary

A local BJP leader, Balakrishnan, surrendered to police concerning the 8 crore rupee robbery at the Qatar Kerala Muslim Cultural Centre (KMCC) office. Balakrishnan claims he was deceived with a job offer, then forced to open the strong room with a gas cutter under threat. He reportedly received 50,000 rupees. Five other suspects remain at large.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: QATAR KMCC ROBBERY, BALAKRISHNAN SURRENDER, QATAR EIGHT CRORE THEFT, QATAR KMCC CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA