SignIn
Kerala Kaumudi Online
Friday, 23 October 2026 12.48 AM IST

പൂരം കലക്കൽ റിപ്പോർട്ട് തള്ളിയേക്കും, പുനരന്വേഷണത്തിനും സാദ്ധ്യത

pooram

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന ആരോപണത്തിൽ തിരുവമ്പാടി ദേവസ്വത്തെ കുറ്റക്കാരാക്കിയുമുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് സർക്കാർ തള്ളിയേക്കും. തിരുവമ്പാടി ദേവസ്വം പുനരന്വേഷണം ആവശ്യപ്പെട്ടതിനാൽ, ക്രമസമാധാനചുമതലയുള്ള എ.ഡി.ജി.പി പി.വിജയന്റെ നേതൃത്വത്തിൽ പുനരന്വേഷണസാദ്ധ്യത പരിശോധിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്.വെങ്കടേശിന്റെ അന്വേഷണറിപ്പോർട്ട് ഡി.ജി.പി റവാഡചന്ദ്രശേഖർ ആഭ്യന്തര അഡി.ചീഫ് സെക്രട്ടറി മിൻഹാജ്അലത്തിന് കൈമാറി. ഇത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പരിശോധിച്ച്, മുഖ്യമന്ത്രി വി.ഡി.സതീശനുമായുളള കൂടിയാലോചനയ്ക്കു ശേഷമായിരിക്കും അന്തിമതീരുമാനം. ഇക്കാര്യത്തിൽ സർക്കാർ നിയമോപദേശം തേടിയേക്കും.

കഴിഞ്ഞ സർക്കാർ അവരുടെ ഇഷ്ടാനുസരണം തയ്യാറാക്കിയ റിപ്പോർട്ടാണിതെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തൽ. എട്ടുമാസം മുൻപാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ റിപ്പോർട്ട് തയ്യാറാക്കിയത്. ആരെയൊക്കെ പ്രതിയാക്കണമെന്നതിൽ തീരുമാനമാകാത്തതിനാൽ സർക്കാരിന് കൈമാറിയിരുന്നില്ല. മന്ത്രി കെ.മുരളീധരൻ അടക്കം റിപ്പോർട്ടിനെ തള്ളിയിട്ടുണ്ട്. അതിനാൽ റിപ്പോർട്ട് അതേപടി അംഗീകരിക്കാനിടയില്ല.

റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വം ഭാരവാഹികളും പൂരം ആഘോഷകമ്മിറ്റി ഭാരവാഹികളുമടക്കം പത്തുപേരെ പ്രതിയാക്കിയിട്ടുണ്ട്. ലഹളയുണ്ടാക്കാൻ ശ്രമിക്കുക, കലാപാഹ്വാനം, ഇരുവിഭാഗങ്ങളുമായി സ്പർദ്ധയുണ്ടാക്കുക, ഗൂഢാലോചന അടക്കമുളള കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തി. എസ്.ഐ.ടിയുടെ അപേക്ഷയിൽ ഇവർക്കെതിരേ പ്രോസിക്യൂഷൻ അനുമതി നൽകാനിടയില്ല. 2024ഒക്ടോബറിൽ ഇടതുസർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ കൈമാറിയത്.

പൂരം അലങ്കോലപ്പെടുത്തലിൽ ഉദ്യോഗസ്ഥ-പൊലീസ് തലത്തിൽ ഗൂഢാലോചനയോ വീഴ്ചയോ ഇല്ലെന്നാണ് കണ്ടെത്തൽ. മഠത്തിൽവരവിനിടെ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തിയിട്ടില്ല. തിരുവമ്പാടി വിഭാഗത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് പ്രശ്നങ്ങളുണ്ടാക്കിയത്. പാറമേക്കാവുമായി ചേർന്ന് പ്രശ്നങ്ങളുണ്ടാക്കാൻ തിരുവമ്പാടി ഗൂഢാലോചന നടത്തിയെന്നും പാറമേക്കാവ് ഇതിൽ നിന്ന് പിന്മാറുകയായിരുന്നെന്നുംറിപ്പോർട്ടിലുണ്ട്.

തൃ​ശൂ​ർ​ ​പൂ​രം​ ​ക​ല​ക്ക​ൽ​:​പു​ന​ര​ന്വേ​ഷ​ണം
വേ​ണ​മെ​ന്ന് ​തി​രു​വ​മ്പാ​ടി​ ​ദേ​വ​സ്വം

തൃ​ശൂ​ർ​:​ ​പൂ​രം​ ​ക​ല​ക്ക​ലി​ൽ​ ​പു​ന​ര​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​തി​രു​വ​മ്പാ​ടി​ ​ദേ​വ​സ്വം.​ ​പൊ​ലീ​സി​ന് ​ക്ലീ​ൻ​ ​ചി​റ്റാ​ണ്.​ ​പൊ​ലീ​സ് ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​ ​പ്ര​കോ​പി​ത​രാ​യ​ ​ഒ​രു​വി​ഭാ​ഗ​മാ​ണ് ​ലൈ​റ്റ് ​ഓ​ഫാ​ക്കി​ ​പൂ​രം​ ​അ​ട്ടി​മ​റി​ക്ക് ​ക​ളെ​മൊ​രു​ക്കി​യ​തെ​ന്നാ​ണ് ​ക്രൈ​ബ്രാ​ഞ്ച് ​വാ​ദം.​ ​ലാ​ത്തി​ച്ചാ​ർ​ജ് ​ചെ​യ്തി​ട്ടി​ല്ലെ​ന്നും​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നെ​ന്നും​ ​ദേ​വ​സ്വം​ ​സെ​ക്ര​ട്ട​റി​ ​കെ.​ഗി​രീ​ഷ് ​കു​മാ​ർ​ ​വി​മ​ർ​ശി​ച്ചു.
പൂ​രം​ ​ക​ല​ക്ക​ലി​ൽ​ ​ആ​രോ​പ​ണ​വി​ധേ​യ​നാ​യ​ ​എ.​ഡി.​ജി.​പി​ ​എം.​ആ​ർ.​അ​ജി​ത്കു​മാ​റി​ന്റെ​ ​പ​ങ്കി​നെ​ക്കു​റി​ച്ച് ​പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ല.​ ​പു​ന​ര​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​മു​ഖ്യ​മ​ന്ത്രി​യെ​യും​ ​ആ​ഭ്യ​ന്ത​ര,​ ​ദേ​വ​സ്വം​ ​മ​ന്ത്രി​മാ​രെ​യും​ ​നേ​രി​ൽ​ ​കാ​ണു​മെ​ന്ന് ​ദേ​വ​സ്വം​ ​സെ​ക്ര​ട്ട​റി​ ​പ​റ​ഞ്ഞു.
ഡി.​ഐ.​ജി​ ​തോം​സ​ൺ​ ​ജോ​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​സം​ഘം​ ​ത​യ്യാ​റാ​ക്കി​യ​ ​റി​പ്പോ​ർ​ട്ടാ​ണ് ​ക്രൈം​ബ്രാ​ഞ്ച് ​എ​ഡി.​ജി.​പി​ ​എ​ച്ച്.​വെ​ങ്കി​ടേ​ഷ് ​വ​ഴി​ ​ഡി.​ജി.​പി​ക്ക് ​കൈ​മാ​റി​യ​ത്.​ 2024​ ​ഒ​ക്ടോ​ബ​റി​ൽ​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​സ​ർ​ക്കാ​രാ​ണ് ​അ​ന്വേ​ഷ​ണം​ ​പ്ര​ഖ്യാ​പി​ച്ച​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POORAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA