തിരുവനന്തപുരം: പൊന്മുടിയിൽ വീണ്ടും കാട്ടാന ആക്രമണം. ബൈക്ക് യാത്രക്കാരനായ അച്ഛനും മകളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മഹേഷും മകളുമാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടുപോയത്.
കല്ലാർ മൊട്ടമൂട് റോഡിൽവച്ച് ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. റോഡിലുണ്ടായിരുന്ന ഓട്ടോറിക്ഷ കണ്ട് ആന കാട്ടിലേയ്ക്ക് പോകാനൊരുങ്ങിയ സമയത്താണ് മഹേഷും മകളും ബൈക്കിലെത്തിയത്. ഇവരെ കണ്ടതോടെ ആന ഇവർക്ക് നേരെ പാഞ്ഞടുക്കുകയും ബൈക്ക് തട്ടിയിടുകയുമായിരുന്നു. ബൈക്ക് ഒരു വശത്തേയ്ക്ക് മറിഞ്ഞതോടെ ആന ഇരുവരെയും ആക്രമിക്കാതെ തിരികെപോകുകയായിരുന്നു. ഭാഗ്യംകൊണ്ടുമാത്രമാണ് ഇരുവരും രക്ഷപ്പെട്ടത്.
പൊന്മുടി, കല്ലാർ, മൊട്ടമൂട് മേഖലകളിൽ സ്ഥിരമായി കാട്ടാന ശല്യമുള്ളതായി പ്രദേശവാസികൾ പറയുന്നു. ഇതിനുമുൻപും പലതവണ ഈ പ്രദേശങ്ങളിൽ കാട്ടാന ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.
A father and daughter riding a motorcycle had a narrow escape after a wild elephant attacked them in Ponmudi. The incident has raised fresh concerns over increasing human-wildlife encounters in the hill destination.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |