
തിരുവനന്തപുരം; പി.എസ്.സി നടത്തിയ ആസൂത്രണം ബോർഡ് പരീക്ഷ നിയമനത്തിൽ ഗുരുതര വീഴ്ചയെന്ന കണ്ടെത്തൽ അടങ്ങുന്ന ആഭ്യന്തര വിജിലൻസ് റിപ്പോർട്ട് നാളെ നടക്കുന്ന പി.എസ്.സി യോഗത്തിൽ ചർച്ച ചെയ്യും.
ആസൂത്രണ ബോർഡ് പരീക്ഷ നടത്തിപ്പിലുണ്ടായ ആരോപണങ്ങളെക്കുറിച്ച് പി.എസ്.സി വിജിലൻസ് എസ്.പി സിനി എഫ് ഡെന്നിസ് നടത്തിയ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം പി.എസ്.സി ചെയർമാന് സമർപ്പിച്ചിരുന്നു. പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച സംഭവിച്ചതായാണ് കണ്ടെത്തൽ. റിപ്പോർട്ടിലെ വിശദാംശങ്ങൾ നാളെ നടക്കുന്ന യോഗത്തിൽ ചെയർമാൻ റിപ്പോർട്ട് ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിൽ പരീക്ഷാ വിഭാഗത്തിലെ വീഴ്ചകൾക്ക് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകാനാണ് സാദ്ധ്യത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |