SignIn
Kerala Kaumudi Online
Sunday, 26 July 2026 5.06 AM IST

വേളാങ്കണ്ണിയിലേക്ക് സ്പെഷ്യൽ ട്രെയിൻ

d

തിരുവനന്തപുരം:വേളാങ്കണ്ണി പെരുന്നാളിനോടനുബന്ധിച്ച് എറണാകുളത്തുനിന്ന് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും.ആഗസ്റ്റ് 27 മുതൽ സെപ്തംബർ 10വരെ വ്യാഴാഴ്ചകളിൽ എറണാകുളത്തുനിന്ന് മൂന്ന് പ്രതിവാര സർവീസുകളുണ്ടാകും.എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.50ന് വേളാങ്കണ്ണിയിലെത്തും.മടക്കസർവീസ് വൈകിട്ട് 6.40ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 11.50ന് എറണാകുളത്തെത്തും.ട്രെയിൻ നമ്പർ. 06061/06062.മുൻകൂർ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി.കോട്ടയം,ചങ്ങനാശ്ശേരി,തിരുവല്ല,ചെങ്ങന്നൂർ, മാവേലിക്കര,കായംകുളം,കരുനാഗപ്പള്ളി,ശാസ്താംകോട്ട,കൊല്ലം,കുണ്ടറ,കൊട്ടാരക്കര,അവനീശ്വരം,പുനലൂർ,തെൻമല,ചെങ്കോട്ട,വിരുദുനഗർ,മാനാമധുര,ശിവഗംഗ,പുതുക്കോട്ടെ,തിരുവാരൂർ,നാഗപട്ടിണം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA