SignIn
Kerala Kaumudi Online
Sunday, 26 July 2026 4.39 AM IST

പുണ്യം പൂങ്കാവനം: പി.വിജയന് ക്ലീൻ ചിറ്റ്

READ ENGLISH VERSION
s

□എം.ആർ.അജിത് കുമാറിന്റെ റിപ്പോർട്ട് സർക്കാർ തള്ളി

തിരുവനന്തപുരം: പുണ്യം പൂങ്കാവനം പദ്ധതിയുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി പി.വിജയനെതിരെ എം.ആർ.അജിത്കുമാർ നൽകിയ റിപ്പോർട്ട് സർക്കാർ തള്ളി. പദ്ധതിയിൽ ക്രമക്കേടുണ്ടെന്ന റിപ്പോർട്ടാണ് തള്ളിയത്. ആഭ്യന്തര വകുപ്പ് അഡീഡണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മണ്ഡല-

മകര വിളക്ക് കാലത്ത് പുണ്യം പൂങ്കാവനം പദ്ധതി തുടരാനും സർക്കാർ നിർദ്ദേശിച്ചു.

എ.ഡി.ജി.പി പി.വിജയന്റെ നേതൃത്വത്തിലാണ് ശബരിമലയിൽ പുണ്യം പൂങ്കാവനം പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ നോഡൽ ഓഫീസറായിരുന്നു അദ്ദേഹം. ശബരിമലയിലെ മാലിന്യ മാറ്റവും ഭക്തജനങ്ങൾക്ക് നൽകുന്ന സേവനവും പദ്ധതിയുടെ ഭാഗമായിരുന്നു. എരുമേലയിലെ പദ്ധതി കോ-ഓർഡിനേറ്റർ ഫണ്ട് ശേഖരണ ആരോപണവുമായി ബന്ധപ്പെട്ടാണ് കേസ് . ഇതിൽ ശബരിമല സ്‌പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിനെ തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. 2023ൽ ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനോട് പ്രാഥമികാന്വേഷണത്തിന് നിർദ്ദേശിച്ചത്.

,പദ്ധതിയിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി പി.വിജയനെതിരെ ഗുരുതര ആരോപണങ്ങളടക്കുന്ന റിപ്പോർട്ടാണ് അജിത്കുമാർ ഹൈക്കോടതിയിൽ നൽകിയത്. ശബരിമല ചീഫ് കോ-ഓർഡിനേറ്ററായിരുന്ന അജിത് കുമാർ പുണ്യം പൂങ്കാവനം പദ്ധതി നിറുത്തുകയും ചെയ്തു.തുടർന്ന് പി.വിജയനെതിരായ ആരോപണങ്ങളിൽ സർക്കാർ തലത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചു.ഫണ്ട് വിനിയോഗത്തിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് അന്വേഷണ

റിപ്പോർട്ടിലുള്ളത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയെന്ന നിലയിൽ പി. വിജയനാണ് ശബരിമലയുടെ ചുമതല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA