SignIn
Kerala Kaumudi Online
Sunday, 26 July 2026 4.52 AM IST

ചക്കുളത്തുകാവിൽ നവരാത്രി സംഗീതോത്സവം ഒക്ടോബർ 10മുതൽ

e

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് നടത്തുന്ന നൃത്ത സംഗീതോത്സവം ഒക്ടോബർ 10മുതൽ 21വരെ നടക്കും. 10ന് രാവിലെ 9ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഭദ്ര ദീപം കൊളുത്തി ചടങ്ങുകൾക്ക് തുടക്കം കുറിക്കും. സംഗീതാരാധനക്ക് പുറമെ ഡാൻസ്, ഭരതനാട്യം, കഥകളി, ഓട്ടൻതുള്ളൽ, തിരുവാതിര, പാഠകം, ചാക്ക്യാർകൂത്ത്‌, ഉപകരണസംഗീതം എന്നിവയുണ്ടാകും. ക്ഷേത്ര കലകളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ ഓഫീസുമായോ,​ നേരിട്ടോ ബന്ധപ്പെടാമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഫോൺ: 0477-2213550,9188311000, വാട്സ്ആപ്പ്: 9447104242, 9526132243.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA