SignIn
Kerala Kaumudi Online
Sunday, 26 July 2026 4.40 AM IST

ഇത്തരമൊരു നിലപാട് എടുക്കാൻ ഒരു യഥാർത്ഥ രാജ്യസ്‌നേഹിക്കേ സാധിക്കൂ, വിജയിച്ചത് നരേന്ദ്രമോദിയും ധർമേന്ദ്ര പ്രധാനുമെന്ന് വി മുരളീധരൻ

v-muraleedharn-
ധർമേന്ദ്ര പ്രധാൻ,​ വി. മുരളീധരൻ

തിരുവനന്തപുരം : നീറ്റ് പരീക്ഷാക്രമക്കേടുകൾക്കെതിരെ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജി വച്ച ധർമ്മേന്ദ്ര പ്രധാനെ അഭിനന്ദിച്ച് മുൻ കേന്ദ്രമന്ത്രിയും എം.എൽ.എയുമായ വി. മുരളീധരൻ. തെറ്റൊന്നും ചെയ്യാതിരുന്നിട്ടും രാജി വയ്ക്കാനുള്ള നിലപാട് എടുക്കാൻ ഒരു യഥാർത്ഥ രാജ്യസ്നേഹിക്കേ കഴിയൂവെന്ന് വി. മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

വിധ്വംസക ശക്തികൾ ആളിക്കത്തിക്കാൻ ശ്രമിച്ച സമരത്തീയിൽ ഇന്ത്യൻ യുവത്വം എരിഞ്ഞൊടുങ്ങരുത് എന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. കുട്ടികളെക്കൊണ്ട് ചുടുചോറ് വാരിക്കാനുള്ള പ്രതിപക്ഷത്തിന്റെ ഹീനമായ തന്ത്രമാണ് ഇവിടെ പൊളിഞ്ഞതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. ഇവിടെ വിജയിച്ചത് നരേന്ദ്രമോദിയും ധർമ്മേന്ദ്ര പ്രധാനുമാണെന്നും വി. മുരളീധരൻ പറഞ്ഞു.

വി.മുരളീധരൻ എം.എൽ.​എയുടെ ഫേസ്ബുക്ക് പോസ്റ്റ്

രാജ്യവിരുദ്ധശക്തികൾ ഇന്ത്യൻ യുവത്വത്തെ കീഴടക്കാതിരിക്കാൻ വിദ്യാഭ്യാസ മന്ത്രി പദവിയിൽ നിന്ന് രാജിവെച്ച ശ്രീ.ധർമേന്ദ്ര പ്രധാൻജിക്ക് അഭിവാദ്യങ്ങൾ.

തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാൻ ഒരു യഥാർഥ രാജ്യസ്‌നേഹിക്കേ സാധിക്കൂ.

വിധ്വംസകശക്തികൾ ആളിക്കത്തിക്കാൻ ശ്രമിച്ച സമരത്തീയിൽ ഇന്ത്യൻ യുവത്വം എരിഞ്ഞൊടുങ്ങരുത് എന്നാണ് അദ്ദേഹം ആഗ്രഹിച്ചത്.

കുട്ടികളെക്കൊണ്ട് ചൂടുചോറ് വാരിക്കാനുളള പ്രതിപക്ഷത്തിന്റെ ഹീനമായ തന്ത്രമാണ് ഇവിടെ പൊളിഞ്ഞത്.

എബിവിപി പ്രവർത്തനകാലം മുതൽ ധർമേന്ദ്ര പ്രധാൻജിയുടെ രാഷ്ട്രീയ സത്യസന്ധതയും നീതിബോധവും നേരിട്ടറിയുന്നയാളാണ് ഞാൻ.

പെട്രോളിയം മന്ത്രിയായിരിക്കെ ഉജ്ജ്വല യോജന പോലുള്ള പദ്ധതിയിലൂടെ ദരിദ്രർക്ക് വേണ്ടി നടത്തിയ ഇടപെടലുകൾ, ഊർജമേഖലയിൽ രാജ്യത്തിന് കുതിപ്പായി നടപ്പാക്കിയ പദ്ധതികൾ എല്ലാംതന്നെ അദ്ദേഹത്തിലെ ഭരണാധികാരിയുടെ മികവിന് അടിവരയിടുന്നു.

വിദ്യാഭ്യാസ രംഗത്തെ അടിമുടിമാറ്റിയ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിലും ധർമേന്ദ്ര പ്രധാൻജിയുടെ സംഭാവനകൾ വളരെ വലുതാണ്.

പ്രിയ സുഹൃത്ത്, ഭാരതീയ ജനതാ പാർട്ടിയുടെ കരുത്തുറ്റ നേതാവായി പൊതുമണ്ഡലത്തിൽ സജീവമായി ഇനിയും ഉണ്ടാകുക തന്നെ ചെയ്യും.

ഇവിടെ വിജയിച്ചത് നരേന്ദ്രമോദിയും ധർമേന്ദ്ര പ്രധാനുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NARENDRA MODI, DHARMENDRA PRADHAN, V MURALEEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA