SignIn
Kerala Kaumudi Online
Sunday, 26 July 2026 4.57 AM IST

മലബാറിൽ പ്ലസ് വണ്ണിന് 120   അധിക ബാച്ച്

തിരുവനന്തപുരം: മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന് 120 അധിക ബാച്ച് അനുവദിച്ചു. പാലക്കാട് (30), മലപ്പുറം (60), കോഴക്കോട് (20), കാസർകോട് (10) എന്നിങ്ങനെയാണ് താത്കാലിക അധിക ബാച്ചുകൾ. ഒരു ബാച്ചിൽ 60 വിദ്യാർത്ഥികൾക്കാണ് പ്രവേശനം. ഇതുപ്രകാരം അധികമായി 7,200 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കും. ദിവസ വേതനാടിസ്ഥാനത്തിൽ മാത്രമായിരിക്കണം അദ്ധ്യാപക നിയമനമെന്ന വ്യവസ്ഥയോടെയാണ് ബാച്ചുകൾ അനുവദിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PLUS 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA