കണ്ണൂർ: മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ പികെ ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ കേസെടുത്ത് പൊലീസ്. കണ്ണൂർ റൂറൽ സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ബി എൻ എസ് 79, ഐ ടി ആക്ട് 120 (0), ഐ ടി ആക്ട് 66 (D) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കുന്നംകുളം മുൻ എം എൽ എയായിരുന്ന പി കെ കൃഷ്ണന്റെ ഭാര്യയെന്ന പേരിൽ ശ്രീമതി ഫാമിലി പെൻഷൻ വാങ്ങിയെന്നായിരുന്നു വ്യാജ വാർത്ത.
ജനം ടിവി, ജന്മഭൂമി, കർമ്മ ന്യൂസ്, ഡെയ്ലി ഹണ്ട്, ഭാരത് ലൈവ്, സുദിനം എന്നീ മാദ്ധ്യമ സ്ഥാപനങ്ങൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഫോൺ, സോഷ്യൽ മീഡിയ വഴി വ്യക്തികൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് വഞ്ചന നടത്തുക തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
മരിച്ചുപോയ മുൻഎം.എൽ.എയുടെ ഭാര്യചമഞ്ഞ് പെൻഷൻ കൈപ്പറ്റുന്നുവെന്ന് വ്യാജ വാർത്ത ചെയ്തവർക്ക് മാപ്പില്ലെന്നും പികെ ശ്രീമതി നേരത്തെ വ്യക്തമാക്കിയിരുന്നു. വാർത്ത നൽകിയ പലരും വിളിച്ച് കാലിൽ വീണ് മാപ്പ് ചോദിക്കുന്നുവെന്ന് ശ്രീമതി പറഞ്ഞിരുന്നു. അങ്ങനെയൊരു എം.എൽ.എ ഉണ്ടോ എന്നുതന്നെ എനിക്കറിയില്ല. അദ്ധ്യാപന രംഗത്ത് പ്രവർത്തിച്ച തന്നെക്കുറിച്ചാണ് ഇങ്ങനെ പറയുന്നത്. എത്ര വൃത്തികെട്ട രീതിയിലാണ് പ്രചാരണം നടക്കുന്നത്? അതുകൊണ്ടാണ് നിങ്ങളുടെ മുൻപാകെ വന്നതെന്ന് ശ്രീമതി വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
Police have registered a case against senior CPM leader and former minister PK Sreemathy regarding fake news. The Kannur Rural Cyber Police initiated action under various sections, including insulting womanhood. The fabricated report claimed Sreemathy received a family pension as the wife of a deceased former MLA. Several media outlets were named in the complaint.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |