SignIn
Kerala Kaumudi Online
Friday, 23 October 2026 2.08 AM IST

ഒറ്റപ്പാലത്ത് അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ച് വീട് തകർന്നു, രണ്ടുപേർക്ക് പരിക്ക്

READ ENGLISH VERSION
house-that-damage-in-expl
പൊട്ടിത്തെറിയിൽ തകർന്ന വീട്

പാലക്കാട്: ഒറ്റപ്പാലം കടമ്പൂർ മാണിക്കംപാറയിൽ അനധികൃതമായി വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കശേഖരം പൊട്ടിത്തെറിച്ചു. അപകടസമയം വീട്ടിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. മാണിക്കംപാറ സ്വദേശികളായ ജാനകി (60), ഷാജേഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന്‌ പുലർച്ചെയുണ്ടായ അപകടത്തിൽ വീട് പൂർണമായും തകർന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ ജനൽച്ചില്ലുകളും തകർന്നു. സംഭവത്തിൽ കൂടുതൽ നാശനഷ്‌ടങ്ങളുണ്ടായിട്ടുണ്ടോയെന്ന് വ്യക്തമല്ല.

English Summary

An illegal firecracker stockpile exploded in Kadamboor, Ottapalam, destroying a house and injuring two people. The blast also damaged nearby houses.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ILLEGAL FIRE CRACK, ILLEGAL FIRE CRACKER EXPLOSION, INJURY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA